Image

അര്‍ത്ഥഗ്രഹണം (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)

Published on 10 October, 2017
അര്‍ത്ഥഗ്രഹണം (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)
വെളിമ്പറമ്പിലെ വിശാലതയില്‍
ആദ്യ മുഖാമുഖത്തിന്റെ മസൃണിതയില്‍
ആവരണ ശല്ക്കം അഴിച്ചറിയാന്‍....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
വിദ്യാധരൻ 2017-10-10 13:56:13
അർത്ഥ ഗ്രഹണത്തിനായി
ശബ്ദകോശത്തിന്റെ ആഴങ്ങളിൽ
തപ്പിയപ്പോൾ കണ്ടു
'മസൃണം'മെന്നാലൊരു
സാഹിത്യ രചനാരീതിയെന്ന്
'ശല്ക്ക'മെന്നാൽ മീനിന്റെ
പുറം തൊലിയെന്നും
ഇപ്പോൾ മനസ്സിലായി
ഏതോ ചത്ത മൽസ്യകന്യകയെ
വെളിമ്പറമ്പിലെ വിശാലതയിൽ
ഇട്ടു തൊലിപൊളിക്കാൻ ശ്രമിച്ചപ്പോൾ
അഴിഞ്ഞു വീണവളുടെ ചീഞ്ഞഴിഞ്ഞ
ശല്ക്കം താനേ,  കുത്തുവിട്ട സാരിപോലെ
എങ്കിലും നിൽക്കുന്നെന്റെ
നാസാരന്ധ്രങ്ങളിലാ
കണ്ട്മുത്തലിന്റെ  നാറ്റമിന്നും

വായനക്കാരൻ 2017-10-10 15:51:51

ഒരാൾ ചിന്തിക്കുന്നതൊന്ന് വേറൊരാൾ മനസിലാക്കുന്നതൊന്നു. എവിടെ വച്ചാണ് കവികളും വായനക്കാരുമായുള്ള ബന്ധം അറ്റുപോയത്? ആർക്കാണ് കുഴപ്പം കവിയ്ക്കോ വായനക്കാർക്കോ? ആര് ആരെ ഓടിക്കാനാണ് ശ്രമിക്കുന്നത്?


Kavitha 2017-10-10 18:40:20
വളരെയധികം അകലെയല്ലാത്ത ഒരു ഭൂതകാലത്ത് കവിതകളുടെ അടിയിൽ ടിപ്പണി എന്ന ഒരു വിവരണമുണ്ടായിരുന്നു. മിക്കവാറും വാക്കുകളുടെ അർത്‌ഥവും കവിതയിലെ സന്ദര്ഭങ്ങളും അതിൽ വിവരിച്ചിരുന്നു. ഇന്ന് കവിത എഴുതുന്നവർ കഠിന പദങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിലും സന്ദർഭങ്ങൾ
ഇംഗളീഷിൽ പറയുന്ന അലൂഷൻസ് ധാരാളം ഉണ്ട്. ഒന്നുകിൽ കവി അല്ലെങ്കിൽ ഇ മലയാളി അത്തരം ടിപ്പണി കവിതയുടെ ചുവട്ട്ടിൽ കൊടുത്താൽ സംഗതി എളുപ്പമാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക