Image

അഭയക്കേസ് ബോളിവുഡിലേയ്ക്ക്

Published on 10 October, 2017
അഭയക്കേസ് ബോളിവുഡിലേയ്ക്ക്

അഭയക്കേസ് ബോളിവുഡില്‍ സിനിമയാകുന്നു . ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥാ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ .

പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ , ജോമോന്‍ പുത്തന്‍പുരയ്ക്കലായി വെള്ളിത്തിരയിലെത്തും . ജോമോന്‍ നടത്തിയ നിയമ പോരാട്ടം ചരിത്രത്തില്‍ അപൂര്‍വ്വമെന്ന് കമ്ബനിയുടെ റിസര്‍ച്ച് വിഭാഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണക്കമ്ബനി അഭയ കേസ് സിനിമയാക്കാന്‍ തീരുമാനിച്ചത്.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന് നിര്‍മ്മാണക്കമ്ബനി 10 ലക്ഷം രൂപ റോയല്‍റ്റി നല്‍കും.പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് ആദിത്യ ജോഷി കഴിഞ്ഞ് പത്ത് ദിവസങ്ങള്‍ കൊച്ചിയില്‍ തങ്ങി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

ഒക്ടോബര്‍ 31ന് കമ്ബനിയുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഷൂട്ടിങ് ആരംഭിക്കും കേരളത്തില്‍ തന്നെയാകും ചിത്രീകരണം നടക്കുക അഭയകേസ് വര്‍ഷങ്ങള്‍ക്കുമുന്‍ബ് െ്രെകം ഫയല്‍ എന്ന പേരില്‍ മലയാളത്തില്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക