രാമലീല അമ്പത് കോടി ക്ലബ്ബിലേക്ക് !
FILM NEWS
10-Oct-2017

ദിലീപ് നായകനായ രാമലീല അമ്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് മറ്റൊരു പുലിമുരുകനാണ് സമ്മാനിച്ചിരിക്കുന്നത്. ദിലീപിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സാധ്യമായ ചിത്രം ഇതുവരെ 35 കോടിയിലധികം കളക്ഷന്‍ നേടിയതായാണ് വിവരം.
പുലിമുരുകനെയും വെല്ലുന്ന കളക്ഷനാണ് ചിത്രം ഇപ്പോള്‍ നേടുന്നത്. കേരളത്തില്‍ കൂടുതല്‍ സെന്ററുകളിലേക്ക് ചിത്രം വ്യാപിപ്പിച്ചിട്ടും അഡീഷണല്‍ ഷോകള്‍ എല്ലാ സെന്ററുകളിലും എല്ലാ ദിവസവും ആവശ്യമായി വരുന്നു. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ത്രസിപ്പിക്കുന്ന വിജയമാണ് രാമലീല.
കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഈ വര്‍ഷത്തെ ബ്ലോക്ബസ്റ്ററായി രാമലീല മാറിക്കഴിഞ്ഞു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് നേടിയ ഈ വിജയം അണിയറ പ്രവര്‍ത്തകര്‍ക്ക് ഇരട്ടിമധുരവുമായി. സംവിധായകന്‍ അരുണ്‍ ഗോപിയാകട്ടെ തന്റെ അടുത്ത പ്രൊജക്ടിലേക്ക് പ്രവേശിക്കുകയാണ്. ആദ്യചിത്രം മെഗാഹിറ്റാക്കിയ സംവിധായകന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ആന്റണി പെരുമ്ബാവൂര്‍ ചിത്രം നിര്‍മ്മിക്കും.
Facebook Comments