Image

റിയാദില്‍ വാഹനാപകടം; കായംകുളം സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

Published on 10 October, 2017
റിയാദില്‍ വാഹനാപകടം; കായംകുളം സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

റിയാദ്: സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കായംകുളം ഒന്നാംകുറ്റി ചേരാവള്ളി സ്വദേശികളായ ജവാദ് (50 ), കലുങ്കില്‍ സുബൈര്‍ കുട്ടി എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ റിയാദ് വാദി ധവസീറിലായിരുന്നു അപകടം. ജവാദും സുബൈറും ഉംറ തീര്‍ഥാടനം കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക