Image

ഒഐസിസി അയര്‍ലന്‍ഡ് ഹണി ജോസിനെ ആദരിച്ചു

Published on 10 October, 2017
ഒഐസിസി അയര്‍ലന്‍ഡ് ഹണി ജോസിനെ ആദരിച്ചു
ഡബ്ലിന്‍: ഒഐസിസി അയര്‍ലന്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനിലെ സ്വേഡ്‌സില്‍ നടത്തിയ ഗാന്ധിജയന്തി ആഘോഷത്തില്‍ ജോയിന്റ് സേര്‍ട്ട് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ഹണി ജോസിന് ഗാന്ധി അവാര്‍ഡ് നല്‍കി ആദരിച്ചു. 

പ്രസിഡന്റ് ലിങ്ക്വിന്‍ സ്റ്റാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍, കഐംസി പ്രസിഡന്റ് ഫവാസ് മാടശേരിപറന്പില്‍, ഡബ്ല്യുഎംസി ചെയര്‍മാന്‍ ജോണ്‍ ചാക്കോ, സെക്രട്ടറി ബാബു ജോസഫ്, നോര്‍ത്ത് വുഡ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് വിജയന്‍, ജോര്‍ജ് പൂറപ്പന്താനം, രാജേഷ് ജയിംസ്, ജോയി പാലാട്ടി, ഹണി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: സാന്‍ജോ മുളവരിക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക