Image

എംജിഒസിഎസ്എം യുഎഇ സോണല്‍ കോണ്‍ഫറന്‍സ് 13 ന്

Published on 10 October, 2017
എംജിഒസിഎസ്എം യുഎഇ സോണല്‍ കോണ്‍ഫറന്‍സ് 13 ന്

ദുബായ്: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് െ്രെകസ്തവ വിദ്യാര്‍ഥി പ്രസ്ഥാനം യുഎഇ സോണല്‍ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 13 ന് (വെള്ളി) ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും.

'ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാന്‍ നിങ്ങളുടെ ഹൃദയവും മനസും ഏല്‍പ്പിച്ചു കൊടുപ്പിന്‍' എന്നതാണ് മുഖ്യ ചിന്താ വിഷയം.

പ്രസിഡന്റ് ഡോ. സഖറിയാസ് മാര്‍ അപ്രേം, ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, മാധ്യമ പ്രവര്‍ത്തകന്‍ വിനു വി. ജോണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും.

ഉച്ചകഴിഞ്ഞു മൂന്നിന് യുഎഇ ലെ ഏഴ് ഇടവകകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 80ല്‍ പരം എംജിഒസിഎസ്എം അംഗങ്ങളായ ഗായകര്‍ ചേര്‍ന്ന് ആലപിക്കുന്ന ഓര്‍ത്തോദുക്‌സോ’ എന്ന സംഗീത വിരുന്നും അരങ്ങേറും. സാം തോമസാണ് സംവിധായകന്‍.

വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ യുഎഇ സോണല്‍ കമ്മിറ്റി സംഘടിപ്പിച്ച വിവിധ കലാ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. വിവിധ ഇടവകകളില്‍ നിന്നായി 350 ഓളം പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിചേരുമെന്ന് സോണല്‍ പ്രസിഡന്റ് ഫാ. സജു തോമസ്, സെക്രട്ടറി സോളമന്‍ തോമസ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0503658232.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക