Image

കണ്ണൂര്‍ പാനൂരില്‍ ബിജെപി ഓഫീസിന്‌ നേരെ ബോംബേറ്‌

Published on 11 October, 2017
കണ്ണൂര്‍ പാനൂരില്‍ ബിജെപി ഓഫീസിന്‌ നേരെ ബോംബേറ്‌

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ബിജിപി ഓഫീസിന്‌ നേരെ ബോംബേറ്‌. പാനൂര്‍ പത്തയക്കുന്നിലുള്ള ബിജെപി ഓഫീസിന്‌ നേരെയാണ്‌ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ ആക്രമണം നടന്നത്‌.
ബോംബേറില്‍ ഓഫീസിന്റെ ചുമരും ജനലും തകര്‍ന്നു. 

ചുമരിന്‌ വിള്ളലുണ്ടായി. ജനലിന്റെ പാളികള്‍ തകര്‍ന്നു വീണു. കതിരൂര്‍ പൊലീസ്‌ സ്ഥലത്തെത്തി പരിശോധന നടത്തി.കഴിഞ്ഞ ദിവസം പാനൂരില്‍ സിപിഐഎം നടത്തിയ പ്രകടനത്തിന്‌ നേരെ ബോംബേറ്‌ നടന്നിരുന്നു.
 പാനൂര്‍ കൈവേരിക്കരയിലായിരുന്നു സംഭവം. സിപിഐഎം പാനൂര്‍ ഏരിയ സമ്മേളനത്തിന്റെ പ്രചാരണ സാമഗ്രഹികളും സംഘടനാ സമിതി ഓഫീസും തകര്‍ത്ത സംവത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം സംഘടിപ്പിച്ചത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക