Image

രാജസ്ഥാനില്‍ മുസ്ലീം നാടോടി ഗായകനെ മര്‍ദ്ദിച്ചുകൊന്നു

Published on 11 October, 2017
രാജസ്ഥാനില്‍ മുസ്ലീം നാടോടി ഗായകനെ മര്‍ദ്ദിച്ചുകൊന്നു


ജയ്‌പൂര്‍: പാടാന്‍ നിര്‍ദ്ദേശിച്ച രാഗം വേണ്ട വിധത്തില്‍ പാടാത്തതിന്റെ പേരില്‍ രാജസ്ഥാനില്‍ മുസ്ലീം നാടോടി ഗായകനെ തല്ലിക്കൊന്നു. ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ സംഭവം. 

അഹമ്മദ്‌ ഖാന്‍ എന്ന നാടോടി ഗായകനാണ്‌ ദാരുണമായി കൊല്ലപ്പെട്ടത്‌. സംഭവത്തിന്‌ പിന്നാലെ നാടുവിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌ പ്രദേശത്തെ മുസ്ലീങ്ങള്‍. ഇതുവരെ 20 ഓളം മുസ്ലീം കുടുംബങ്ങള്‍ നാടുവിട്ടു.

സെപ്‌തംബര്‍ 27നാണ്‌ സംഭവം. എന്നാല്‍ ഇത്‌ വേണ്ട വിധത്തില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയില്ല. ജനങ്ങളുടെ ആരാധനാ പാത്രമായ ആള്‍ദൈവം രമേഷ്‌ സുത്താറിനെ തൃപ്‌തിപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന കാരണം പറഞ്ഞായിരുന്നു അഹമ്മദ്‌ ഖാനെ മര്‍ദ്ദിച്ചത്‌. 

പാടിയ സ്ഥലത്തുവെച്ച്‌ മര്‍ദ്ദിച്ച ശേഷം വീട്ടില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. അഹമ്മദിന്റെ സംഗീത ഉപകരണം നശിപ്പിക്കുകയും ചെയ്‌തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക