Image

വേങ്ങരയില്‍ കനത്ത പോളിംഗ്‌

Published on 11 October, 2017
വേങ്ങരയില്‍ കനത്ത പോളിംഗ്‌


മലപ്പുറം: ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍  കനത്ത പോളിംഗ്‌ 4  മണിവരെയുള്ള കണക്കുകള്‍ പ്രകാരം64.7ശതമാനം പേര്‍ വോട്ട്‌ രേഖപ്പെടുത്തി കഴിഞ്ഞു. രാവിലെ മന്ദഗതിയില്‍ തുടങ്ങിയ വോട്ടെടുപ്പ്‌ ക്രമേണ മികച്ച നിലയില്‍ പുരോഗമിക്കുകയായിരുന്നു. പത്ത്‌ കഴിഞ്ഞതോടെ പോളിംഗ്‌ ബൂത്തുകള്‍ക്ക്‌ മുന്നില്‍ നല്ല ക്യൂ അനുഭവപ്പെട്ടു. മികച്ച പോളിംഗ്‌ നടക്കുന്നത്‌ തങ്ങള്‍ക്ക്‌ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്‌ മുന്നണികള്‍.

മണ്ഡലത്തില്‍ മത്സരിക്കുന്ന ആറ്‌ സ്ഥാനാര്‍ഥികളില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി പി.പി.ബഷീറിന്‌ മാത്രമാണ്‌ വേങ്ങരയില്‍ വോട്ടുള്ളത്‌. അദ്ദേഹം രാവിലെ തന്നെ കുടുംബത്തോടൊപ്പം എത്തി വോട്ട്‌ രേഖപ്പെടുത്തി. തികഞ്ഞ ശുഭ പ്രതീക്ഷയാണ്‌ ഉള്ളതെന്നും വേങ്ങരയില്‍ എല്‍ഡിഎഫ്‌ അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം പോളിംഗ്‌ തുടങ്ങിയതിന്‌ പിന്നാലെ സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരേ കേസെടുത്തത്‌ യുഡിഎഫ്‌ ക്യാന്‌പിനെ ആശങ്കപ്പെടുത്തി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക