Image

സോളാര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വേങ്ങര വോട്ടിങ്‌നിടെ പുറത്തുവന്നത്‌ രാഷ്ട്രീയ പ്രേരിതമെന്ന്‌ ആക്ഷേപം

Published on 11 October, 2017
സോളാര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വേങ്ങര വോട്ടിങ്‌നിടെ പുറത്തുവന്നത്‌ രാഷ്ട്രീയ പ്രേരിതമെന്ന്‌ ആക്ഷേപം

മലപ്പുറം: സോളാര്‍ കേസില്‍ റിട്ടയേര്‍ഡ്‌ ജസ്റ്റീസ്‌ ജി ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നത്‌ വേങ്ങരയില്‍ വോട്ടിങ്‌ പുരോഗമിക്കുന്നതിനിടെ. മികച്ച പോളിങ്‌ രേഖപ്പെടുത്തുന്നതിനിടെയാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ അന്വേഷണം ശുപാര്‍ശ ചെയ്‌തുകൊണ്ടുള്ള റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നത്‌. 

ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തു. അന്വേഷണത്തിനുള്ള നിയമോപദേശം നേരത്തേ ലഭിച്ചിട്ടും വേങ്ങരയില്‍ വോട്ടെടുപ്പ്‌ പുരോഗമിക്കുന്നതിനിടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുവിട്ടത്‌ രാഷ്ട്രീയ പ്രേരിതമാണെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ ആരോപണം. പ്രതിപക്ഷ നേതാവ്‌ രമേഷശ്‌ ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്‌തു.

സെപ്‌തംബര്‍ 26 നായിരുന്നു ജസ്റ്റീസ്‌ ജി ശിവരാജന്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ മുന്‍പാകെ സമര്‍പ്പിച്ചത്‌. തുടര്‍ന്ന്‌ റിപ്പോര്‍ട്ടിന്മേല്‍ ഡയറക്ടര്‌ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍, അഡ്വക്കേറ്റ്‌ ജനറല്‍ എന്നിവരോട്‌ സര്‍ക്കാര്‍ നിയമോപദേശം തേടി. 

ഒക്ടോബര്‍ മൂന്നിനായിരുന്നു നിയമോപദേശം ലഭിച്ചത്‌. തുടര്‍ന്നുള്ള ദിവസങ്ങളിലൊന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ചോ മറ്റ്‌ കാര്യങ്ങളെക്കുറിച്ചോ ഒന്നും തന്നെ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സമയമാകട്ടെ എന്ന ഭാവത്തിലായിരുന്നു മുഖ്യമന്ത്രി. വേങ്ങരയായിരുന്നു ആ സമയമെന്ന്‌ വ്യക്തമാകുകയും ചെയ്‌തു.

ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ്‌ അന്വേഷണമാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവനഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെ ക്രിമിനല്‍ കേസാണ്‌ രജിസ്റ്റര്‍ ചെയ്യുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക