Image

ബെര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 14 ന്

Published on 11 October, 2017
ബെര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 14 ന്
 
ബെര്‍മിംഗ്ഹാം: പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയുടെയും മധ്യസ്ഥതയുടെയും പ്രത്യേകതകൊണ്ട് ധന്യമായ ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 14 ന് ബെര്‍മിംഗ്ഹാമില്‍ നടക്കും.

രാവിലെ എട്ടിന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഇവാഞ്ചലൈസേഷന്‍ കോഓര്‍ഡിനറ്ററുമായ ഫാ.സോജി ഓലിക്കലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. ആയിരങ്ങള്‍ ഒരുമിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ പങ്കെടുക്കും.

കോട്ടയം പാന്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ജോസഫ് കണ്ടത്തിപ്പറന്പില്‍, നവ വൈദികന്‍ ഫാ. മൈക്കല്‍ ബേറ്റ്‌സ്, സെഹിയോന്‍ യൂറോപ്പിന്റെ ബ്രദര്‍ ജാക്‌സണ്‍ ജോസ് എന്നിവരും വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 

ജപമാല മാസ കണ്‍വന്‍ഷനില്‍ പതിവുപോലെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പ്രത്യേകം ശുശ്രൂഷകള്‍ നടക്കും. കുന്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ് 07760254700, ബിജുമോന്‍ മാത്യു 07515 368239.

വിലാസം: ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബെര്‍മിംഗ്ഹാം ആ70 7ഖണ.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക