Image

ഹാദിയയെ കൊല്ലാന്‍ പിതാവിന്‌ അവകാശമുണ്ടെന്ന ആഹ്വാനവുമായി ഹിന്ദുപാര്‍ലമെന്റ്‌ നേതാവ്‌ സുഗതന്‍

Published on 12 October, 2017
ഹാദിയയെ കൊല്ലാന്‍ പിതാവിന്‌ അവകാശമുണ്ടെന്ന ആഹ്വാനവുമായി ഹിന്ദുപാര്‍ലമെന്റ്‌ നേതാവ്‌ സുഗതന്‍


കൊല്ലം: മതം മാറിയ ഹാദിയയെ കൊല്ലാന്‍ പിതാവിന്‌ അവകാശമുണ്ടെന്ന ആഹ്വാനവുമായി ഹിന്ദുപാര്‍ലമെന്റ്‌ നേതാവ്‌ സി.പി സുഗതന്‍. അഖിലയുടെ (ഹാദിയ) പിതാവിന്റെ സ്ഥാനത്ത്‌ താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നെന്നും ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ്മ ശാസ്‌ത്രങ്ങളാണ്‌ നോക്കേണ്ടതെന്നും സുഗതന്‍ പറയുന്നു.

ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ ഇയാള്‍ കൊലപാതകത്തിന്‌ ആഹ്വാനം ചെയ്യുന്നത്‌. ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ ഇറങ്ങിത്തിരിച്ചവളാണ്‌ ഹാദിയയെന്നും തന്റെ സംസ്‌കാരത്തോടും, മാതൃപിതൃത്തതോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുഗതന്‍ പറയുന്നു.

ഫേസ്‌ബുക്ക്‌ പോസ്റ്റ്‌
അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ!! മാനികള്‍ക്ക്‌ അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ്‌ .

ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ തന്റെതന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്ലിയമായ മാനസികാവസ്ഥയില്‍ ആക്കി, നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി സമുഹത്തെ തമ്മില്‍ തല്ലിച്ച്‌ ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ തന്റെ സംസ്‌കാരത്തോടും, മാതൃപിതുര്‍ത്തതോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്‌. 

യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത്‌ ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്‌. സ്വാഭാവിക നീതിയാണ്‌. അതുകൊണ്ട്‌ ആ അച്ഛന്‌ സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്‌ത്രങ്ങള്‍ അനുമതി നല്‌കുന്നുണ്ട്‌.

കുടുംബത്തിന്റെ അടിസ്ഥാനം സ്‌നേഹവും രക്തബന്ധവു0 സമുഹവും അതിന്റെ സംസ്‌കാരവും എല്ലാംകുടി ചേര്‍ന്നതാണ്‌. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ ഭരണഘടന ഉണ്ടാകുന്നത്‌. അല്ലതെ ഭരണഘടനഉണ്ടാക്കി വെച്ചിട്ട്‌ പിന്നെ സമുഹത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നത്‌.

മരുന്നിന്റെയും മറ്റുല്‍പന്നങ്ങളുടെയും എക്‌സ്‌പയറി ഡേറ്റ്‌ നിച്ചയിക്കുന്നതുപോലെ 18 വയസ്സു പുര്‍തിയാല്‍ പിന്നെ മാതാപിതാക്കളോടും, കുടുംബത്തോടും സമുഹതോടുമുള്ള ബന്ധം എക്‌സ്‌പയറി ആകുമെന്നു വാദിക്കുന്നവര്‍ ഭരണഘടനയെ ദുരുപയോഗം ചെയ്യുയ്യുകയാണ്‌ ചെയ്യുന്നത്‌.

18 വയസ്സു കഴിഞ്ഞാല്‍ മാതാപിതാക്കളെ തള്ളാം എന്നുണ്ടെങ്കില്‍ വയസ്സു കാലത്ത്‌ അവരവരുടെ മാതാപിതാക്കളെ സംരക്ഷിക്കണം എന്ന നിയമത്തിനു എവിടെ പ്രസക്തി? 18. കഴിയുന്നതോടുകുടി എല്ലാ ബന്ധങ്ങളും അവസാനിക്കുമെന്നല്ലേ വാദം?. സമുഹം ജീവിക്കുന്നത്‌ ഭരണഘടനവെച്ചല്ല മറിച്ചു സമുഹത്തിന്റെ കേട്ടുറപ്പിന്റെയും, പൊതുജീവിതത്തിന്റെയും വ്യവഹാര നീതിയാണ്‌ ഭരണഘടന.
അതുകൊണ്ടാണ്‌ കോടതികള്‍ നീതിന്യായക്കൊടതികള്‍ ആകുന്നതു. അവിടെ നീതിയും ന്യായവും മാത്രം നോക്കിയാല്‍ മതി., സ്‌നേഹം,ഓര്‍മ്മകള്‍, രക്തബന്ധങ്ങള്‍ , ഇവയെല്ലാം ചേര്‍ന്നതാണ്‌ കുടുംബം ഇതിനെയൊന്നും ഭരണഘടനയുടെ ന്യായ സംഹിതകൊണ്ട്‌കൊണ്ട്‌ നിര്‍വചിക്കാന്‍ ആവില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക