Image

പടക്ക നിരോധം ഹിന്ദുക്കള്‍ക്കെതിരായ നീക്കമാണെന്ന് ബാബാ രാംദേവ്

Published on 12 October, 2017
പടക്ക നിരോധം ഹിന്ദുക്കള്‍ക്കെതിരായ നീക്കമാണെന്ന് ബാബാ രാംദേവ്
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്ക വില്‍പന നിരോധിച്ച സുപ്രീം കോടതി നടപടി ഹിന്ദുക്കള്‍ക്കെതിരായ നീക്കമാണെന്ന് ബാബാ രാംദേവ്. ഹിന്ദു മതവിഭാഗത്തെ ലക്ഷ്യംവെച്ചാണ് പടക്ക നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ മാത്രം എന്നും നിയന്ത്രണങ്ങളുടെ പരിധിയില്‍ പെടുത്തുന്നത് തെറ്റാണ്. ഹിന്ദു വിഭാഗം വേട്ടയാടപ്പെടുന്നുവെന്നും രാംദേവ് പറഞ്ഞു.
എല്ലാ കാര്യങ്ങളെയും നിയമപരമായി സമീപിക്കുന്നത്? ശരിയല്ലെന്നും രാംദേവ് പറഞ്ഞു.

പടക്ക നിരോധനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂരിെന്റ നിലപാടിനേയും രാംദേവ് വിമര്‍ശിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക