Image

അഞ്ചു ദിവസമായിട്ടും ഷെറിന്‍ മാത്യൂസിനെപ്പറ്റി വിവരമില്ല

Published on 12 October, 2017
അഞ്ചു ദിവസമായിട്ടും ഷെറിന്‍ മാത്യൂസിനെപ്പറ്റി വിവരമില്ല
റിച്ചാര്‍ഡ്‌സണ്‍, ടെക്‌സസ്: അഞ്ചു ദിവസമായിട്ടും ഷെറിന്‍ മാത്യൂസിനെപ്പറ്റി വിവരമില്ല. പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുന്നുമില്ല.
പുലര്‍ച്ചെ മൂന്നു മണിക്കു മൂന്നു വയസുള്ള കുട്ടിയെ ശിക്ഷിക്കാന്‍ പുറത്തു മരത്തിനു ചുവട്ടില്‍ നിര്‍ത്തി എന്നതിലെ അസാധാരണത്വം കാരണം മീഡിയ ഇപ്പോഴും കേസ് സജീവമായി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷെറിന്റെ തിരോധാനത്തില്‍ അമ്മ സിനി മാത്യുസ് തീര്‍ത്തും അസ്വസ്ഥയാണെന്നു അവരുടെ അഭിഭാഷകന്‍ കെന്റ് സ്റ്റാര്‍ മാധ്യമങ്ങളോടു പറഞ്ഞു. അവര്‍ക്കെതിരെ ചാര്‍ജുകളൊന്നുമില്ല. ചൈല്‍ഡ് എന്‍ഡെയ്ഞ്ചര്‍മന്റ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ള ഭര്‍ത്താവ് വെസ്ലി മാത്യൂസ് മറ്റൊരു അഭിഭാഷകന്റെ സേവനവും ഏര്‍പ്പെടുത്തി.

പോലീസും എഫ്.ബി.ഐയും ഇവരുടെ വീട് പരിശോധിച്ചപ്പോള്‍ ഇരുവരെയൂം വ്യത്യസ്ഥ സ്ഥലങ്ങളിലാക്കിയിരുന്നു.

വൈകല്യമുള്ള കുട്ടിയെ ദത്തെടുക്കേണ്ടി വന്നതും ചോദ്യമുയര്‍ത്തുന്നു. വൈകല്യം മറച്ചു വച്ചാണൊ കുട്ടിയെ നല്‍കിയതെന്നതും വ്യക്തമല്ല. 
അഞ്ചു ദിവസമായിട്ടും ഷെറിന്‍ മാത്യൂസിനെപ്പറ്റി വിവരമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക