Image

ആഷിനെ പ്രണയിക്കുമ്പോള്‍ പരിഭ്രാന്തനാകുന്നുവെന്ന് രാജ്കുമാര്‍ റാവു

Published on 12 October, 2017
ആഷിനെ പ്രണയിക്കുമ്പോള്‍ പരിഭ്രാന്തനാകുന്നുവെന്ന് രാജ്കുമാര്‍ റാവു
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഐശ്വര്യ റായ് ബച്ചനെ മറികടക്കാന്‍ ഇപ്പോഴും ഇന്ത്യയിലാരുമില്ല. വിവാഹ ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ആഷ് ഒന്നുകൂടി സുന്ദരിയായി എന്നാണ് ഏവരും പറയുന്നത്. ഈ മുന്‍ ലോക സുന്ദരിക്കൊപ്പം അഭിനയിക്കുകയെന്നത് എല്ലാ താരങ്ങളുടെയും സ്വപ്നമാണ്. രാജ്കുമാര്‍ റാവുവാണ് പുതിയ ചിത്രത്തില്‍ ഐശ്വര്യ റായുടെ നായകായി എത്തുന്നത്.

ഐശ്വര്യ റായിയെ പ്രണയിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തനായിരുന്നുവെന്ന് തുറന്നു പറയുകയാണ് യുവ താരം രാജ്കുമാര്‍ റാവു. അതുല്‍ മഞ്ചറേക്കര്‍ സംവിധാനം ചെയ്യുന്ന ‘ഫാനേ ഖാന്‍’ എന്ന സിനിമയിലാണ് ഐശ്വര്യ നായികയായി അഭിനയിക്കുന്നത്. അനില്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയില്‍ ഐശ്വര്യയ്‌ക്കൊപ്പമുള്ള റൊമാന്റിക് സമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് സംസാരിക്കുകയാണ് യുവ താരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക