Image

നടിയുടെ പേര് വെളിപ്പെടുത്തിയ പി.സി.ജോര്‍ജിനെതിരേ കേസെടുക്കാന്‍ ഉത്തരവ്

Published on 12 October, 2017
നടിയുടെ പേര് വെളിപ്പെടുത്തിയ പി.സി.ജോര്‍ജിനെതിരേ കേസെടുക്കാന്‍ ഉത്തരവ്

കോഴിക്കോട്: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയുടെ പേര് വെളിപ്പെടുത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം. കോഴിക്കോട് കുന്ദമംഗലം കോടതിയുടേതാണ് ഉത്തരവ്. 

നടിയുടെ പേര് പി.സി. ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്‌തെന്നാരോപിച്ച് ഗിരീഷ് ബാബു എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങള്‍ നടത്തിയതിന് പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു. 


Join WhatsApp News
മുന്നറിയിപ്പ് 2017-10-12 12:25:13
മേലാൽ ദിലീപ്, ജോർജ്ജ് ഇവരെ അമേരിക്കയിൽ കൊണ്ടുവരരുത്.  അത്യാവശ്യക്കാർ ഇവനെ ഒക്കെ ജയിലിൽ പോയി കണ്ടോണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക