വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള എംസിസി യൂത്ത് ഫോറം യുടേണ്‍ എന്ന പേരില്‍ ഏകദിന സമ്മേളനം സംഘടിപ്പിച്ചു.
യുവജനങ്ങളുടെ അഭിരുചികള്‍ കണക്കിലെടുത്ത് സംഗീതവും ഗ്രൂപ്പ് ചര്‍ച്ചകളും സിന്പോസിയവും ടാലന്റ് ഹണ്ടിംഗ് തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഉള്‍പ്പെടെ, വിശുദ്ധ കുര്‍ബാനയും ആരാധനയും സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഫാ. ബിനോജ് മുളവരിക്കലാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മേയിലാണ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എംസിസി യൂത്ത് ഫോറം ഉദ്ഘാടനം ചെയ്തത്. ഇത് രണ്ടാം തവണയാണ് യൂത്ത് ഫോറത്തിന്റെ സംഗമം വിയന്നയില്‍ നടക്കുന്നത്.
എംസിസി ചാപ്ലിന് റവ. ഡോ. തോമസ് താണ്ടപ്പിള്ളി, ഫാ. ജോയ് പ്ലാത്തോട്ടത്തില്‍, ഫാ. ജാക്സണ് തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു. എംസിസി യൂത്ത് കോര്‍ ടീമിന്റെ സഹകരണത്തോടെ എംസിസി പാരിഷ് കമ്മിറ്റി അംഗങ്ങളായ ഗ്രേഷ്മ പള്ളിക്കുന്നേല്‍, ഫിജോ കുരുത്തുകുളങ്ങര, റ്റില്‍സി പടിഞ്ഞാറേകാലയില്‍, ജോയിസ് എറണാകേരില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ജോബി ആന്റണി