Image

ദുബായ് മ്യൂണിക്ക് എമിരേറ്റ്‌സ് വിമാനത്തില്‍ ഏഴുവയസുകാരി മരിച്ചു

Published on 12 October, 2017
ദുബായ് മ്യൂണിക്ക് എമിരേറ്റ്‌സ് വിമാനത്തില്‍ ഏഴുവയസുകാരി മരിച്ചു
 
 ബെര്‍ലിന്‍: ദുബായില്‍ നിന്നും 336 യാത്രക്കാരുമായി ജര്‍മനിയിലെ മ്യൂണിക്കിലേയ്ക്കു പറന്ന എമിറേറ്റ്‌സ് വക എ 380 വിമാനത്തില്‍ ഏഴുവയസുകാരി മരിച്ചു. ചൊവ്വാഴ്ച രാവിലെ 8.50 ന് ദുബായില്‍ നിന്നും പറന്നുയര്‍ന്ന വിമാനം യാത്രയാരംഭിച്ചു 45 മിനിറ്റുകള്‍ക്കു ശേഷമാണ് സംഭവം. ഏഴുവയസുകാരിയ പെണ്‍കുട്ടി സീറ്റില്‍ കുഴഞ്ഞു വീണതിനെതുടര്‍ന്നു ഫ്‌ളൈറ്റിലുണ്ടായിരുന്ന ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചപ്പോള്‍ കുട്ടിക്ക് കടുത്ത പനിയുള്ളതായി റിപ്പോര്‍ട്ടു ചെയ്തു. തുടര്‍ന്ന് വിമാനം അടിയന്തരമായി കുവൈത്തില്‍ ഇറക്കിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

തായ്വാന്‍ സ്വദേശിയായ കുട്ടിയെ കൂടാതെ വിമാനത്തില്‍ കുട്ടിയുടെ അമ്മയും വല്യമ്മയും സഹോദരിയും സഹോദരനും ഉണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്നു കുട്ടിയുടെ കുടുംബത്തെ കുവൈത്തില്‍ ഇറക്കിയശേഷം ഒന്നര മണിക്കൂറിനു ശേഷം വിമാനം ജര്‍മനിയിലേയ്ക്കു യാത്ര തുടര്‍ന്നു. 

കഴിഞ്ഞയാഴ്ച ദുബായില്‍ നിന്നും ഡ്യൂസല്‍ഡോര്‍ഫിലേക്ക് പറന്ന എമിറേറ്റ്‌സ് എ 380 വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിംഗിനിടെ ആടിയുലഞ്ഞു റണ്‍വേയില്‍ നിന്നും തെന്നിമാറിയെങ്കിലും പൈലറ്റിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. വിമാനത്തില്‍ 500 യാത്രക്കാരുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക