Image

പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച 'അന്തരം' ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു

Published on 12 October, 2017
പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച 'അന്തരം' ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു
കൊച്ചി: പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, 'അന്തരം' എന്ന ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു. മുഹമ്മദ്‌ അബ്ദുല്‍ റഹ്‌മാന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം ഒരു യുവാവ്‌ തന്റെ കാണാതായ അച്ഛനെ തിരയുന്നതിനെ കുറിച്ചാണ്‌. പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ചിരിക്കുന്നു എന്നത്‌ ഈ സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകത ആണ്‌.

ബിത്തുല്‍ ബാബു, മഞ്ഞില ഡേവിസ്‌ ഫ്രാങ്കോ, മേരികുട്ടി ആന്റണി, നിഖില്‍ നിക്കി എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. രവിശങ്കര്‍ കൃഷ്‌ണ ഛായാഗ്രഹണവും വിപിന്‍ സാമുവല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. രഖീബ്‌ റഫീഖിന്റെതാണ്‌ പശ്ചാത്തലസംഗീതം. ഷെമീം ഇബ്രാഹിം, മോഹന്‍ദാസ്‌ ലിങ്ക്‌.ലാന്‍ഡ്‌, മുഹമ്മദ്‌ അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഇന്‍സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'അന്തരം' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍:  https://www.youtube.com/watch?v=q4L_2dzBPaE



മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക