Image

ഇനി ഒരാളും അങ്ങനെ ചെയ്യരുത്‌: രമ്യ നമ്പീശന്‍

Published on 12 October, 2017
ഇനി ഒരാളും അങ്ങനെ ചെയ്യരുത്‌: രമ്യ നമ്പീശന്‍


നടിയെ ആക്രമിച്ച സംഭവത്തില്‍ നടക്കു വേണ്ടി ശക്തമായ രീതിയില്‍ നിലകൊണ്ട സുഹൃത്തുക്കളില്‍ഒരാളായിരുന്നു രമ്യ. ഷൂട്ടിങ്ങ്‌ കഴിഞ്ഞ്‌ രമ്യയുടെ വീട്ടിലേക്കു പോകുമ്പോഴയിരുന്നു നടിക്കു നേരെ ആക്രമണമുണ്ടായത്‌. അന്നു മുതല്‍ ഇതു വരെ നടിക്ക്‌ നീതി കിട്ടാന്‍ ശക്തമായ പിന്തുണ നല്‍കുന്ന ഒരാളാണ്‌ രമ്യ.

നടിയെ ആക്രമിച്ച കേസ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വവും ക്രൂരവുമാണെന്നു രമ്യ പറയുന്നു. അത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യ#ുന്ന കാര്യം ഓര്‍ക്കാന്‍ പോലും ഭയക്കുന്ന തരത്തിലായിരിക്കണം ഇതുപോലുളള കേസുകള്‍ക്കുളള ശിക്ഷയെന്നും രമ്യ പറയുന്നു.

സിനിമയിലെ നടിമാരുടെ വനിതാകൂട്ടായ്‌മയായ ഡബ്‌ളിയു.സിസിക്ക്‌ പുരുഷ വിരോധം ഇല്ലെന്നും നടി വ്യക്തമാക്കി. സംഘടനയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ്‌ രമ്യ. `` വനിതാ സംഘടനയ്‌ക്കെതിരേ അപവാദ പ്രചാരണം നടത്തുന്നവര്‍ ആരാണെങ്കിലും അവര്‍ സത്യം എന്താണെന്നു കാണാതെ പോകരുത്‌. 

 നടിക്കെതിരേ വീണ്ടും പ്രചാരണം നടത്തുന്നത്‌ ഭയം സൃഷ്‌ടിക്കുന്നു. സിനിമാ സെറ്റുകളില്‍ കുറച്ചു ക#ൂടി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്‌ടിക്കുകയാണ്‌ ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. പിന്നാലെ അംഗത്വ വിതരണം നടക്കും. ക്യാമ്പെയ്‌നു ശേഷം വിപുലമായ പദ്ധതികളാണ്‌ സംഘടന ആലോചിക്കുന്നതെന്നും രമ്യ പറഞ്ഞു. 
Join WhatsApp News
വിദ്യാധരൻ 2017-10-13 07:02:37
ഹോളിവുഡ്‌ഡിലെ ഹാർവി വൈൻസ്റ്റൈൻ എന്ന ലൈംഗിക  മൃഗത്തിന്റെ  നാണംകെട്ട കഥയുടെ ചുരുൾ അഴിയുമ്പോൾ അതിൽ ബലിയാടായവരുടെ എണ്ണം കൂടുകയാണ് .  പണത്തിന്റെയും പ്രതാപത്തിന്റെയും മറവിൽ നിന്ന് സ്ത്രീകളുടെമേൽ ചാടി വീഴുന്നവർ അമേരിക്കയിൽ മാത്രമല്ല കേരളത്തിലും ഉണ്ടന്നുന്നള്ളതിൽ അത്ഭുതം തോന്നുന്നിന്നില്ല .  സ്വന്തം മകളുടെയോ ഭാര്യയുടെയോ മേൽ ഇവനൊക്കെ ചാടി വീഴുന്നതുവരെ  ഇത്തരക്കാരെ തോളിൽ ഏറ്റി നടക്കുന്ന ജനനത്തിന് ഉദാഹാരണമാണ് കേരളത്തിലെ  ബോധം ഇല്ലാത്ത ആരാധകരുടെ കൂട്ടം .  എന്നാൽ സ്ത്രീകൾ നാണക്കേടിന്റെയും അപമാനത്തിന്റെയും ഭാരത്താൽ ഇരുളടഞ്ഞ മുറികളിൽ കഴിയുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്നതിന് തെളിവാണ് രമ്യയെപ്പോലുള്ളവർ   കൂടുതൽ സ്ത്രീകൾ മുന്നോട്ട് വന്ന് ഈ പകൽമാന്യന്മാരുടെ മുഖമൂടി പിച്ചി ചീന്താൻ സന്നദ്ധരാകുമ്പോൾ ഇവന്റെയൊക്കെ  ദുർവാസനകൾ താനെ 'ചുങ്ങി ചുരുങ്ങി'  പൊയ്ക്കൊള്ളും.  എല്ലാവിധ ആശംസകളും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക