Image

മാറ്റ് ഓണാഘോഷത്തിനു മാറ്റുകൂട്ടുവാന്‍ കലാഭവന്‍ ജയനും

ജോസ്‌മോന്‍ തത്തംകുളം Published on 12 October, 2017
മാറ്റ് ഓണാഘോഷത്തിനു മാറ്റുകൂട്ടുവാന്‍ കലാഭവന്‍ ജയനും
റ്റാമ്പാ: ഹരികെയിന്‍ "ഇര്‍മ' മൂലം മാറ്റിവച്ച മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ (MAT) ഓണാഘോഷം ഒക്‌ടോബര്‍ 14-നു പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു. അന്നേ ദിവസം രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷത്തിന് 111 വിഭവങ്ങളുടെ ഓണസദ്യയും, 211 വനിതകളുടെ നൃത്തോത്സവവും നടത്തപ്പെടുന്നു. തുടര്‍ന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ റ്റാമ്പാ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി റവ.ഫാ. ജോര്‍ജ് പൗലോസ് ഓണസന്ദേശം നല്‍കുന്നതാണ്.

ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടിയില്‍ മലയാളികളുടെ മനംകവര്‍ന്ന ശബ്ദാനുകരണ കലയായ മിമിക്രിയില്‍ 28 വര്‍ഷം മികവ് തെളിയിച്ച കലാഭവന്‍ ജയന്‍ എത്തുന്നു. അമേരിക്കയുടെ വിവിധ വേദികളില്‍ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയതായിരുന്നു കലാഭവന്‍ ജയന്റെ മിമിക്‌സ് വണ്‍മാന്‍ഷോ. മിമിക്രിയും, ചക്യാര്‍ഷോയും, നാടന്‍പാട്ടും, സിനിമ ഭാഗങ്ങളും, ഫാമിലി ഗെയിംസും ഇടകലര്‍ത്തി കാണികളെ ആഹ്ലാദിപ്പിക്കുന്ന ജയന്റെ സാന്നിധ്യം മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടും. ഈ വമ്പന്‍ ഓണാഘോഷത്തിലേക്ക് റ്റാമ്പയിലും പരിസരത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിജയന്‍ നായര്‍ (പ്രസിഡന്റ്) 813 545 9773, ബിഷന്‍ ജോസഫ് (ജന. കണ്‍വീനര്‍) 727 798 0529.
മാറ്റ് ഓണാഘോഷത്തിനു മാറ്റുകൂട്ടുവാന്‍ കലാഭവന്‍ ജയനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക