Image

ഷെറിന്‍ മാത്യൂസിന്റെ തിരോധാനം: കാര്‍ യാത്രയുടേ വിവരം പോലീസ് തേടുന്നു

Published on 12 October, 2017
ഷെറിന്‍ മാത്യൂസിന്റെ തിരോധാനം: കാര്‍ യാത്രയുടേ വിവരം പോലീസ് തേടുന്നു

റിച്ചര്‍ഡ്‌സന്‍, ടെക്‌സസ്: മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായ ശേഷം വീട്ടിലെ കാര്‍ഒരു മണിക്കൂറോളം എവിടെയോ പോയി എന്നു പോലീസ് കണ്ടെത്തി. വീടുകളിലെയോ സ്ഥാപങ്ങളിലെയോ കാമറയില്‍ ഈ ദ്രൂശ്യം പതിഞ്ഞിട്ടുണ്ടൊ എന്നു നോക്കണമെന്നു പൊലീസ് അഭ്യര്‍ഥിച്ചു. അക്യുറ എം.ഡി.എക്‌സ് എസ്.യു.വി മറൂണ്‍ നിറത്തിലുള്ളതാണ്.
കുട്ടിയെ മരത്തിന്റെ പുറത്തു നിര്‍ത്തിയത് പുലര്‍ച്ചെ മൂന്നിനാണെന്നായിരുന്നു എറണാകുളം സ്വദേശിയായായ പിതാവ് വെസ്ലി മാത്യു (37) പോലീസിനെ അറിയിച്ചത്. 15 മിനിട്ട് കഴിഞ്ഞു ചെല്ലുമ്പോള്‍ കുട്ടിയെ കാണാനില്ല. തിരിച്ചു വന്ന് താന്‍ ലോണ്ട്രി ചെയ്തു എന്നും വെസ്ലി പോലീസിനോട് പറഞ്ഞു. രാവിലെ എട്ടിനാണു പോലീസിനെ വിളിക്കുന്നത്. ഈ കാല താമസം ആദ്യം മുതലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതിനിടയിലാണു വാഹനം ഒരു മണിക്കൂര്‍ പുറത്തു പോയെന്ന വിവരം.
കേരളത്തിലെ അനാഥാലായത്തില്‍ നിന്നാണു കുട്ടിയെ ദത്തെടുത്തത്. പോഷകാഹാരക്കുറവും ബുദ്ധിമാ ന്ദ്യവുമുള്ള കുട്ടി അസമയത്തും ഉണര്‍ന്ന് ഭക്ഷണം കഴിക്കുന്ന പതിവുണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പറയുന്നു.
എന്തായാലും വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവത്തില്‍ മലയാളി സമൂഹം നിശബ്ദത പാലിക്കുന്നു. കുട്ടി എവിടെ എനാണു ഇനി അറിയേണ്ടത്‌ 

Update on Missing Child - Sherin Mathews:

We have information that the Mathews' 2013 maroon Acura MDX SUV was absent from their residence on Sunningdale, between the hours of 4am to 5am on Saturday October 7th.

We are asking for residents and business owners within an area where this vehicle could have traveled within that hour to review and preserve any video possibly containing this vehicle.

Please keep in mind when reviewing your video, your time stamp may be different from the actual time. The photos shown here are stock photos of a 2013 Acura MDX. #sherinmathews

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക