Image

വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികവും ചാരിറ്റി ഡിന്നറും ഡിസംബര്‍ 30ന്

ഷോളി കുമ്പിളുവേലി Published on 13 October, 2017
വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികവും ചാരിറ്റി ഡിന്നറും ഡിസംബര്‍ 30ന്
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികവും, ചാരിറ്റി ഡിന്നറും ഡിസംബര്‍ 30-ാം തീയതി ശനിയാഴ്ച വൈറ്റ്‌പ്ലെയിന്‍സിലുള്ള 'കോള്‍ അമി' ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ പരിപാടികളോടെ നടത്തുന്നതാണെന്ന് പ്രസിഡന്റ് ജോസഫ് കാഞ്ഞമല, വൈസ് പ്രസിഡന്റ് ജോഷി തെള്ളിയാങ്കല്‍, സെക്രട്ടറി എഡ്വിന്‍ കാത്തി, ട്രഷറര്‍ ഷാജി സഖറിയാ എന്നിവര്‍ അറിയിച്ചു. ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ വിജയങ്ങള്‍ കൈവരിച്ചവരെ 'വൈസ്‌മെന്‍ എക്‌സലന്‍സി അവാര്‍ഡുകള്‍' നല്‍കി ആദരിക്കുന്നതാണ്. കൂടാതെ, ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു സുവനീറും  തദവസരത്തില്‍ പ്രകാശനം ചെയ്യുന്നതാണ്. ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ ഗാനമേളയും ആഘോഷങ്ങളുടെ ഭാഗമായുണ്ടാകും.

കഴിഞ്ഞ വര്‍ഷം തപീകരിച്ച, വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബ് ചിട്ടയോടുകൂടിയ പ്രവര്‍ത്തനങ്ങളാല്‍ ഇതിനോടകം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. കിഡ്‌നി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ക്ലബ്ബ് തുടങ്ങിയ 'വണ്‍ ഡോളര്‍ റവലൂഷ്യന്‍' വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളില്‍ നിന്നുമുണ്ടായത്. കൂടാതെ അനാഥായങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുക, തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ക്ലബ് ചെയ്തു വരുന്നു. എല്ലാ രണ്ടു മാസം കൂടുമ്പോഴും ക്ലബ് അംഗങ്ങള്‍ സകുടുംബം ഒത്തു ചേരുകയും ചര്‍ച്ചകളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വിവിധ കലാപരിപാടികളും നടത്താറുണ്ട്.

ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ വിജയത്തിനായി ഷോളി കുമ്പിളുവേലി കോര്‍ഡിനേറ്ററായി ഒരു കമ്മറ്റിയും നിലവില്‍ വന്നു. കെ.കെ.ജോണ്‍സന്‍(സുവനീര്‍), ലിസ ജോളി(കാലപരിപാടികള്‍), ജിം ജോര്‍ജ്(ഫുഡ്), സ്വപ്‌ന മലയില്‍(പ്രോഗ്രാം) എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങള്‍.
വൈസ് മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികവും ചാരിറ്റി ഡിന്നറും വിജയിപ്പിക്കുവാന്‍, പ്രസിഡന്റ് ജോസഫ് കാഞ്ഞമല ഏവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സുവനീറില്‍ പരസ്യങ്ങള്‍ നല്‍കുന്നതിനുള്ള അവസരവും ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് കാഞ്ഞമല: 917 596 2119
കെ.കെ.ജോണ്‍സണ്‍: 914 610 1594


വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികവും ചാരിറ്റി ഡിന്നറും ഡിസംബര്‍ 30ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക