Image

പെണ്‍വേഷം ധരിച്ച് ബാങ്ക് കവര്‍ച്ച നടത്തിയ ജോര്‍ഡന് ചെറിയ ശിക്ഷ

പി പി ചെറിയാന്‍ Published on 13 October, 2017
പെണ്‍വേഷം ധരിച്ച് ബാങ്ക് കവര്‍ച്ച നടത്തിയ ജോര്‍ഡന് ചെറിയ ശിക്ഷ
സ്റ്റാറ്റന്‍ ഐലന്റ്: സ്റ്റാറ്റന്‍ ഐലന്റിലെ സാന്റന്‍ഡര്‍ ബാങ്കില്‍ കവര്‍ച്ചയ്‌ക്കെത്തിയ പെണ്‍ വേഷം ധരിച്ച മോഷ്ടാവിന് കോടതി നല്‍കിയത് ഒരാഴ്ചത്തെ തടവ്. 

കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സംഭവം. 26 കാരനായ ജോര്‍ഡന്‍ വൈസ് കറുത്ത വസ്ത്രം ധരിച്ച് സില്‍വര്‍  ഹൈഹില്‍, സണ്‍ ഗ്ലാസ്,  തൊപ്പി എന്നിവ ധരിച്ചാണ് ബാങ്കില്‍ എത്തിയത്. കൗണ്ടറിലെത്തിയ വൈസ് ഹാന്റ്ഗണ്‍ ചൂണ്ടി ടെല്ലറില്‍ നിന്നും പണം തട്ടിയെടുത്തു മുങ്ങുകയായിരുന്നു.

ചില ദിവസങ്ങള്‍ക്കുശേഷം പ്രതി നേരിട്ട് പൊലീസില്‍ ഹാജരായി കുറ്റ സമ്മതം നടത്തി. ജനുവരിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയുടെ ശിക്ഷയാണ് കോടതി വിധിച്ചത്. ടെല്ലറുടെ നേരെ ചൂണ്ടിയത് പെയിന്റടിച്ച വാട്ടര്‍ ഗണ്ണായിരുന്നു. കവര്‍ച്ച ചെയ്യാനെത്തുമ്പോള്‍ അമിതമായി മയക്കുമരുന്ന് കഴിച്ചിരുന്നു എന്നതാണ് ശിക്ഷ ലഘൂകരിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്.

ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയായി പരിഗണിച്ചും ഒരാഴ്ച കൂടി ജയിലില്‍ കഴിയണമെന്നായിരുന്നു വിധി. ഒരാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയാല്‍ മൂന്ന് വര്‍ഷത്തെ നിരീക്ഷണത്തിലായിരിക്കുമെന്ന് കോടതി വിധിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക