Image

ജി വി രാജ പുരസ്‌കാരം അനില്‍ഡയ്‌ക്കും രൂപേഷ്‌ കുമാറിനും

Published on 13 October, 2017
ജി വി രാജ പുരസ്‌കാരം അനില്‍ഡയ്‌ക്കും രൂപേഷ്‌ കുമാറിനും

തിരുവനന്തപുരം: മികച്ച കായിക താരത്തിനുള്ള സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൌണ്‍സിലിന്റെ ജി വി രാജ പുരസ്‌കാരം അത്‌ലറ്റ്‌ അനില്‍ഡ തോമസിനും ഷട്ടില്‍ ബാഡ്‌മിന്റണ്‍ താരം രൂപേഷ്‌ കുമാറിനും. 

കായിക മന്ത്രി എ സി മൊയ്‌തീനാണ്‌ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്‌. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസപത്രവുമാണ്‌ പുരസ്‌കാരം.

ഒളിമ്പ്യന്‍ സുരേഷ്‌ ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡിന്‌ ഫുട്‌ബോള്‍ പരിശീലകന്‍ ഗബ്രിയേല്‍ ഇ ജോസഫ്‌ അര്‍ഹനായി. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസപത്രവുമാണ്‌ പുരസ്‌കാരം. 

മികച്ച കായികാധ്യാപകരായി ഫാദര്‍ പി ടി ജോയ്‌ (കോളേജ്‌തലംെ്രെകസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട), എന്‍ എസ്‌ സിജിന്‍ (സ്‌കൂള്‍തലംഎച്ച്‌എസ്‌എസ്‌ മുണ്ടൂര്‍) എന്നിവരും മികച്ച കായിക നേട്ടം കൈവരിച്ച കോളേജായി ബ്രണ്ണന്‍ കോളേജ്‌ തലശേരിയും തെരഞ്ഞെടുക്കപ്പെട്ടു. 50000 രൂപയും പ്രശംസപത്രവും ഫലകവുമാണ്‌ പുരസ്‌കാരം. പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിയ്‌ക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക