Image

ശൈശവ വിവാഹം കോടതി റദ്ദാക്കി

Published on 13 October, 2017
ശൈശവ വിവാഹം കോടതി റദ്ദാക്കി

 ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റ്‌  തുണയായി , ശൈശവ വിവാഹം കോടതി റദ്ദാക്കി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ്‌ സംഭവം. സുശീല ബിഷ്‌ണോയ്‌ എന്ന കൗമാരക്കാരിയാണ്‌ തന്നെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌. 

2010 ല്‍ വിവാഹം കഴിക്കുമ്പോള്‍ തനിക്ക്‌ 12 വയസ്‌ ഉണ്ടായിരുന്നൊള്ളൂവെന്നും വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ്‌ തന്നെ വിവാഹം കഴിപ്പിച്ചതെന്നും സുശീല പറഞ്ഞു. ഭര്‍ത്താവിന്റെ അമിത മദ്യപാനം സഹിക്കാവുന്നതിലപ്പുറമാണെന്നും അയാളുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും സുശീല കോടതിയെ അറിയിച്ചു.

എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും വിവാഹ നിശ്ചയം മാത്രമേ നടന്നിട്ടൊള്ളൂ എന്ന്‌ ഭര്‍ത്താവ്‌ വാദിച്ചതോടെ കോടിതിക്ക്‌ തീരുമാനമെടുക്കാനായില്ല. എന്നാല്‍ കോടതിയില്‍ സുശീലയെ സഹായിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൃതി ഭാരതി, ഫെയ്‌സ്‌ബുക്കില്‍ ഭര്‍ത്താവ്‌ ഷെയര്‍ ചെയ്‌ത വിവാഹ ഫോട്ടോകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. 

ഫോട്ടോകള്‍ക്ക്‌ താഴെ വിവാഹത്തിന്‌ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ടുള്ള സുഹൃത്തുക്കളുടെ കമെന്റുകളും കോടതിയെ കാണിച്ചു. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ കണ്ട കോടതി സുശീലയുടെ വിവാഹം തിങ്കളാഴ്‌ച്ച റദ്ദാക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക