Image

സോളാര്‍ കേസിന്റെ മുഖ്യസുത്രധാരന്‍ ഗണേഷ് കുമാര്‍: ബിജു രാധാകൃഷ്ണന്‍

Published on 13 October, 2017
സോളാര്‍ കേസിന്റെ മുഖ്യസുത്രധാരന്‍  ഗണേഷ് കുമാര്‍: ബിജു രാധാകൃഷ്ണന്‍
വടകര: സോളാര്‍ കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന സുപ്രധാന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍.

സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്നും ബിജു ആരോപിച്ചു. വടകര കോടതിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ ആവശ്യപ്പെട്ടു

എന്നാല്‍, സോളാര്‍ കേസ് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക