Image

വില്ലനാവാന്‍ ഇല്ലെന്ന് സല്‍മാന്‍

Published on 13 October, 2017
വില്ലനാവാന്‍ ഇല്ലെന്ന് സല്‍മാന്‍

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് റെയ്‌സ്3. കൊറിയോഗ്രഫറായ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായകനേക്കാള്‍ മികച്ച പ്രകടനം വില്ലന്റേതാണ്. അതിനാല്‍ തന്നെ വില്ലനായി റെമോ നിശ്ചയിച്ചത് സല്ലുവിനെയാണ്. എന്നാല്‍ തനിക്ക് വില്ലന്‍ വേഷം വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സല്‍മാന്‍. തുടര്‍ന്ന് ചിത്രത്തിലെ വില്ലന്‍ കഥാപത്രം ആദിത്യ പഞ്ചോളിക്ക് നല്‍കി. ഇനി ചിത്രത്തില്‍ നായക വേഷത്തിലായിരിക്കും സല്‍മാന്‍ എത്തുക.

ജാക്യുലിന്‍ ഫേര്‍ണാണ്ടസാണ് നായികയായി എത്തുന്നത്. ഷിറാസ് അഹമ്മദാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രിതമാണ് സംഗീതം ഒരുക്കുന്നത്. ടിപ്‌സ് ഫിലിംസും സല്‍മാന്‍ ഖാന്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് വിതരണം. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക