Image

കാണാന്‍ ജനത്തിരക്ക് ; പ്രഭാസിന്റെ സുരക്ഷ ഇരട്ടിയാക്കി

Published on 13 October, 2017
കാണാന്‍ ജനത്തിരക്ക് ; പ്രഭാസിന്റെ സുരക്ഷ ഇരട്ടിയാക്കി

ബാഹുബലി താരം പ്രഭാസ് നിലവില്‍ സാഹോ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ്. ദിനം പ്രതി ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്കും വവി നയിക്കുന്നുണ്ട്. എന്നാല്‍ പുതിയ വാര്‍ത്ത ഇതൊന്നുമല്ല. ഷൂട്ടിങ് സെറ്റില്‍ താരത്തെ കാണാന്‍ ആരാധകരുടെയും സിനിമാപ്രേമികളുടെയും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാല്‍ സാഹോയുടെ നിര്‍മ്മാതാക്കള്‍ താരത്തിന്റെ സുരക്ഷ ഇരട്ടിയാക്കി. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് ഇവരുടെ വാദം. അതേസമയം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ റണ്‍ രാജ റണ്‍ ഫെയിം സുജീത് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് നായികയായെത്തുന്നത്. ഇവര്‍ക്കു പുറമേ മന്ദിര ബേദി, ജാക്കി ഷെറോഫ്, ചങ്കി പാണ്ഡേ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക