Image

പ്രേമിച്ചിട്ടുണ്ട്, പക്ഷേ ഒന്നും വിവാഹത്തിലെത്തിയിട്ടില്ലെന്ന് സൗബിന്‍

Published on 13 October, 2017
പ്രേമിച്ചിട്ടുണ്ട്, പക്ഷേ ഒന്നും വിവാഹത്തിലെത്തിയിട്ടില്ലെന്ന് സൗബിന്‍
സംവിധാനം ചെയ്ത ആദ്യ ചിത്രം പറവ ഹിറ്റായതിന്റെ സന്തോഷത്തിലാണ് സൗബിന്‍ ഷാഹിര്‍. നല്ലൊരു നടന്‍ മാത്രമല്ല മികച്ച സംവിധായകനുമാണ് താനെന്ന് സൗബിന്‍ പറവയിലൂടെ തെളിയിച്ചിരിക്കുകയാണ്. 17 വര്‍ഷമായി സൗബിന്‍ സഹസംവിധന രംഗത്ത് ഉണ്ട്. ഇതിനിടയില്‍ വിവാഹം ചെയ്യാന്‍ മറന്നു പോയോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വിവാഹം ചെയ്യാത്തതിന്റ കാരണം സൗബിന്‍ പറഞ്ഞിരിക്കുകയാണ്. എനിക്കിപ്പോഴും കുട്ടിക്കളി മാറിട്ടില്ല. പിന്നെ എല്ലാവര്‍ക്കും ഉള്ളതു പോലെ ലവ് കാര്യങ്ങളൊക്ക ഉണ്ടാവാലോ. അതിനൊന്നും ഒരു കുറവും ഇല്ല. പക്ഷേ ഒന്നുള്ളപ്പോള്‍ ഒന്ന് അത്രയുള്ളു. അല്ലാണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടു വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല. ഒരു പ്രേമം കഴിഞ്ഞ് അടുത്തതിലേയ്ക്കു പോയിട്ടുണ്ട് പക്ഷേ ഒന്നും വിവാഹത്തില്‍ എത്തിട്ടില്ല


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക