Image

ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ് കോളേജ് സ്‌റ്റേഷനില്‍ ഒക്ടോബര്‍ 14 നു

പി.പി. ചെറിയാന്‍ Published on 14 October, 2017
ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ്  കോളേജ് സ്‌റ്റേഷനില്‍ ഒക്ടോബര്‍  14 നു
 കോളേജ് സ്‌റ്റേഷന്‍: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഒക്ടോബര്  14 നു    കോളേജ് സ്‌റ്റേഷനില്‍   ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു.  രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാംപ് നടക്കുന്നത്.(സ്ഥലം : പവലിയന്‍ റൂം #110 , ടെക്‌സാസ് എ &എം  യൂണിവേഴ്‌സിറ്റി, കോളേജ് സ്‌റ്റേഷന്‍) .

യുഎസ് പാസ്‌പോര്‍ട്ട് കൈവശം ഉള്ളവര്‍ ഒസിഐ കാര്‍ഡും, വിസ, റിണന്‍സിയേഷന്‍ ഓഫ് ഇന്ത്യന്‍ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകള്‍ പൂരിപ്പിച്ചു ആവശ്യമായ രേഖകള്‍ സഹിതം ക്യാമ്പില്‍ വരികയാണെങ്കില്‍ ഓഫീസര്‍മാര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്.

ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാംപ്  കോളേജ് സ്‌റ്റേഷനില്‍ ഒക്ടോബര്‍  14 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക