Image

എഫ്‌സിസി ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 21, 22 തീയതികളില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 October, 2017
എഫ്‌സിസി ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍  ടൂര്‍ണമെന്റ് ഒക്ടോബര്‍ 21, 22 തീയതികളില്‍
ഡാളസ്: ഡാളസിലെ പ്രമുഖ മലയാളി സോക്കര്‍ ക്ലബായ എഫ് സി സി  കരോള്‍ട്ടന്റെ  ആഭിമുഖ്യത്തില്‍ നടക്കുന്ന ആറാമത്  ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ്  ഒക്ടോബര്‍  21, 22 (ശനി, ഞായര്‍ ) തീയതികളില്‍ നടക്കും. ഗാര്‍ലാന്റിലുള്ള കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് സോക്കര്‍ ഫീല്‍ഡ്  (3821 Broadway Blvd, Garland, TX 75043) ടൂര്‍ണമെന്റിന് വേദിയാകും.  ശനിയാഴ്ച  ലീഗ് റൗണ്ടുകളും ഞായാറാഴ്ച ക്വര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും.

അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള പ്രമുഖ മലയാളി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ഷിനു പുന്നൂസ് എക്‌സ്പ്രസ് കെയര്‍ ഫാര്‍മസി, ഷിജു എബ്രഹാം  സ്‌പെക്ട്രം ഫൈനാന്‍ഷ്യല്‍സ്, കേരളാ കിച്ചണ്‍, ജോജോ കാര്‍ റിപ്പയര്‍, നെക്‌സ്‌റ് ലെവല്‍ ടാക്‌സ്, സ്‌പൈസ് ആന്‍ഡ് റൈസ് കരോള്‍ട്ടന്‍, വിനോദ് ചാക്കോ ബീം റിയാലിറ്റി, അവാന്റ് ടാക്‌സ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍സ്, െ്രെപം ചോയ്‌സ് ലെന്‍ഡിങ്  തുടങ്ങി നിരവധി സ്‌പോണ്‍സര്‍മാരുടെയും ഡാളസിലെ കായിക പ്രേമികളുടെയും സഹകരണത്തോടെയാണ്   ടൂര്‍ണമെന്റ് ഒരുങ്ങുന്നത്. ഫുട്!ബോള്‍ പ്രേമികളെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ്  തോമസ് (പ്രസിഡന്റ് ) 214 784 1154  പ്രദീപ് ഫിലിപ്പ് 214 532 3665, റ്റിബി ഫിലിപ്പ് (ട്രഷറര്‍ ) 972 922  2729  ജിബിന്‍ മാത്യു 214 660 6672 എന്നീ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റേഴ്‌സ് ആയി ബന്ധപ്പെടുക.

എഫ്‌സിസി ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍  ടൂര്‍ണമെന്റ് ഒക്ടോബര്‍ 21, 22 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക