Image

ടി.പി കേസില്‍ ഒത്തുകളി നടന്നെന്ന വെളിപ്പെടുത്തല്‍; വി.ടി ബല്‍റാമിനെതിരെ പരാതി

Published on 14 October, 2017
ടി.പി കേസില്‍ ഒത്തുകളി നടന്നെന്ന വെളിപ്പെടുത്തല്‍; വി.ടി ബല്‍റാമിനെതിരെ പരാതി

പാലക്കാട്‌: വി.ടി.ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ പാലക്കാട്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുകളി നടന്നെന്ന്‌ വെളിപ്പെടുത്തിയ വി.ടി.ബല്‍റാമിനെ ചോദ്യം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പരാതി. ബി.ജെ.പി ജില്ലാ സെക്രട്ടറി പി.രാജീവാണ്‌ പരാതി നല്‍കിയത്‌.

ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ്‌ കൈകാര്യം ചെയ്‌തതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചായിരുന്നു വി.ടി ബല്‍റാം എം.എല്‍.എ കഴിഞ്ഞ ദിവസം രംഗത്തെത്തിത്‌.
ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ്‌ ഇടക്കുവെച്ച്‌ ഒത്തുതീര്‍പ്പുണ്ടാക്കിയതിന്‌ കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്നായിരുന്നു ബല്‍റാം പറഞ്ഞത്‌. 

ഇനിയെങ്കിലും അഡ്‌ജസ്റ്റ്‌മെന്റ്‌ രാഷ്ട്രീയം അവസാനിപ്പിച്ച്‌ ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക