Image

ദളിതരെ ശാന്തിമാരാക്കിയത്‌ കേരള സര്‍ക്കാര്‍ ചെയ്‌ത മഹത്തായ കാര്യം: പെരുമാള്‍ മുരുകന്‍

Published on 14 October, 2017
ദളിതരെ ശാന്തിമാരാക്കിയത്‌ കേരള സര്‍ക്കാര്‍ ചെയ്‌ത മഹത്തായ കാര്യം: പെരുമാള്‍ മുരുകന്‍


തിരുവനന്തപുരം : കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദളിതരെ ക്ഷേത്ര ശാന്തിമാരായി നിയമിക്കുന്നത്‌ മഹത്തായ കാര്യമാണെന്ന്‌ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. 

കേരളത്തില്‍ ഇടതു സര്‍ക്കാരിന്‌ ഇത്‌ നടപ്പാക്കാനായി. എന്നാല്‍ തമിഴ്‌നാട്ടിലെ ദ്രാവിഡ ഭരണാധികാരികള്‍ക്ക്‌ ഇതുവരെ ഇതിന്‌ കഴിഞ്ഞിട്ടില്ല. ഈ സംഭവം തമിഴ്‌നാട്ടിലും വലിയ ചര്‍ച്ചയായിട്ടുണ്ട്‌. മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ ഇതൊരു മാതൃകയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക്‌ സംസാരിക്കാതിരിക്കാന്‍ കഴിയില്ല. എഴുത്തുകാര്‍ ഭാവി തലമുറയെ കണ്ടാണ്‌ എഴുതുന്നത്‌.

 മനസില്‍ തോന്നുന്നത്‌ മനസില്‍ സൂക്ഷിക്കാതെ എഴുത്തുകാര്‍ എഴുതും. മൗനം കൂടുതല്‍ ചിന്തയിലേക്ക്‌ കൊണ്ടുപോകും അത്തരത്തില്‍ ഞാനും. ഒരു മൗനി ആയിരിക്കാനാണ്‌ താല്‍പര്യം.

കേരള സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി യൂണിയന്‍ കാര്യവട്ടം ക്യാമ്പസില്‍ സംഘടിപ്പിച്ച പ്രതിരോധത്തിന്റെ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പെരുമാള്‍ മുരുകന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക