Image

വിജയ്‌ ചിത്രം മെര്‍സല്‍ റിലീസ്‌ 3300 കേന്ദ്രങ്ങളില്‍

Published on 14 October, 2017
വിജയ്‌ ചിത്രം മെര്‍സല്‍ റിലീസ്‌  3300 കേന്ദ്രങ്ങളില്‍

ഇളയദളപതി വിജയ്‌ നായകനായ 'മെര്‍സല്‍' ദീപാവലിക്ക്‌ റിലീസ്‌ ചെയ്യുന്നത്‌ ലോകമെമ്പാടും 3300 കേന്ദ്രങ്ങളില്‍. മലേഷ്യയില്‍ മാത്രം 800ല്‍ അധികം റിലീസ്‌കേന്ദ്രങ്ങള്‍. അമേരിക്ക, യുഎഇ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിടവങ്ങളിലും വ്യാപകറിലീസുണ്ട്‌. 

കേരളത്തില്‍ നാനൂറിലധികം റിലീസ്‌കേന്ദ്രങ്ങളുണ്ടാകും. ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലും വ്യാപക റിലീസുണ്ട്‌. യുവ സംവിധായകന്‍ അറ്റ്‌ലിയും വിജയ്യും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്‌. 

വിജയ്‌ അദ്യമായി മൂന്ന്‌ വേഷത്തില്‍ എത്തുന്ന സിനിമയില്‍ സമാന്ത, കാജള്‍ അഗര്‍വാള്‍, നിത്യമേനോന്‍ എന്നിവരുമുണ്ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക