Image

24 മില്യന്റെ ലോട്ടറി ടിക്കറ്റ് കണ്ടെത്തിയത് കാലാവധി തീരാന്‍ രണ്ടു നാള്‍ മുന്‍പ്

Published on 14 October, 2017
24 മില്യന്റെ ലോട്ടറി ടിക്കറ്റ് കണ്ടെത്തിയത് കാലാവധി തീരാന്‍ രണ്ടു നാള്‍ മുന്‍പ്
ന്യൂയോര്‍ക്ക് ലോട്ടറിയുടെ 24.1 മില്യണ്‍ ലഭിച്ച ടിക്കറ്റ് ന്യു ജെഴ്‌സി സ്വദേശി ജിമ്മി സ്മിത്ത് കണ്ടെത്തിയയത് കാലാവധി തീരുന്നതിനു രണ്ടു നാള്‍ മുന്‍പ്.

2016 മേയ് 25ന് നറുക്കെടുത്ത ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത്. എന്നാല്‍, സമ്മാനം നേടിയ കാര്യം അറിഞ്ഞിരുന്നില്ല. ലോട്ടറി എടുത്തവര്‍ ടിക്കറ്റുകള്‍ പരിശോധിക്കണമെന്നും സമ്മാനാര്‍ഹമായ ടിക്കറ്റ് കണ്ടെത്തിയിട്ടില്ലെന്നും ലോട്ടറി വകുപ്പിന്റെ അറിയിപ്പു കണ്ടാണു സ്മിത്ത് ടിക്കറ്റിന്റെ കാര്യം ഓര്‍ത്തത്.

രണ്ടു മക്കളുടെ പിതാവും 12 വയസുകാരന്റെ മുത്തഛനുമാണ് സ്മിത്ത്. പണം എന്തു ചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക