വടക്കേ ഇന്ത്യയില്‍ രാഷ്ട്രീയലാഭം ഉണ്ടാക്കാനായി, മതേതരമായ കേരളസംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടി, ദേശീയതലത്തില്‍ പ്രചാരണം നടത്തുന്ന കേരള ബി.ജെ.പി, ആര്.എസ്.എസ് ഘടകങ്ങളും, സംഘപരിവാര്‍ സംഘടനകളും, ഇരിയ്ക്കുന്ന കൊമ്പിനെത്തന്നെ മുറിയ്ക്കുന്ന വര്‍ഗ്ഗ വഞ്ചകരാണെന്ന് നവയുഗം സാംസ്കാരികവേദി ദമ്മാം അല്‍ ഷാത്തി യൂണിറ്റ് രൂപീകരണയോഗം, രാഷ്ട്രീയ പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
കേരളത്തില്‍ നടക്കുന്ന മിക്ക രാഷ്ട്രീയ സംഘര്‍ഷങ്ങളിലും രാഷ്ട്രീയ കൊലപാതകങ്ങളിലും, എപ്പോഴും ഒരു വശത്ത് ബി.ജെ.പിആര്‍.എസ്.എസ് സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും, അവര്‍ മറ്റേതു രാഷ്ട്രീയപാര്ട്ടിയേക്കാള് കൊലപാതകരാഷ്ട്രീയം കേരളത്തില്‍ നടത്തിയവരാണെന്നും ഉള്ള സത്യം കേരളത്തില്‍ ജീവിയ്ക്കുന്ന എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ ഈ സത്യം മറച്ചു വെച്ച്, കേരളത്തില്‍ ഹിന്ദുക്കള്‍ തുടര്‍ച്ചയായി ആക്രമിയ്ക്കപ്പെടുകയും, കൊല ചെയ്യപ്പെടുകയും ചെയ്യുന്നു എന്ന്, വടക്കേ ഇന്ത്യയിലും, സംഘപരിവാറിന് സ്വാധീനമുള്ള മറ്റു സംസ്ഥാനങ്ങളിലും വ്യാപകമായി നുണപ്രചാരണം നടത്തുകയാണ് ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വം ഇന്ന് ചെയ്യുന്നത്. അതിന് കേരളത്തിലെ ബി.ജെ.പി ആര്.എസ്.എസ് നേതാക്കള്‍ എല്ലാ ഒത്താശയും ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രിമാര്‍ മുതല്‍ മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെ വരെ ഇറക്കിയുള്ള ഈ ദുഷ്പ്രചാരണം, കേരളസംസ്ഥാനത്തിനും, പ്രത്യേകിച്ചും എല്ലാ മലയാളികള്‍ക്കും എതിരെയുള്ള ഒരു വികാരം അത്തരം സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്.
സാമൂഹിക,സാംസ്കാരിക,മതേതര,മാനവശേഷിവികസന മണ്ഡലങ്ങളില്‍ ഇന്ത്യയ്ക്ക് തന്നെ മാതൃകയായ കേരള സംസ്ഥാനത്തിനെതിരെയുള്ള ഈ പ്രചാരണം, മറ്റു സംസ്ഥാനങ്ങളില്‍ ജീവിയ്ക്കുന്ന മലയാളികളുടെ ജീവിതത്തെത്തന്നെ ദോഷകരമായി ബാധിയ്ക്കുമെന്നതില് സംശയമില്ല. അതിനാല്‍ സ്വന്തം സംസ്ഥാനത്തെയും, സ്വന്തം ജനങ്ങളെയും മോശക്കാരാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന്, മലയാളികള്‍ എന്ന നിലയില്‍ ആത്മാഭിമാനമുള്ള എല്ലാവരും മാറി നില്‍ക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്തു.
രതീഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നവയുഗം ദമ്മാം അല്‍ ഷാത്തി യൂണിറ്റ് രൂപീകരണയോഗം നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട്, സെക്രട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
യോഗത്തില്‍ മണികണ്ഠന് സ്വാഗതവും, രെഞ്ചുദാസ് നന്ദിയും പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റായി ദിവിന് തിരൂരിനെയും, വൈസ് പ്രസിഡന്റായി എല്‍ദോസിനേയും, യൂണിറ്റ് സെക്രട്ടറിയായി രതീഷ് ജെ കായംകുളത്തെയും, ജോയിന്റ് സെക്രട്ടറിയായി ആര്.അനീഷിനെയും, ട്രെഷററായി രഞ്ചു ദാസ് മാവേലിക്കരയെയും യോഗം തെരെഞ്ഞെടുത്തു.
ഫോട്ടോ: നവയുഗം ദമ്മാം അല്‍ ഷാത്തി യൂണിറ്റ് ഭാരവാഹികള്‍: രതീഷ് ജെ കായംകുളം സെക്രട്ടറി,ദിവിന് തിരൂര്‍ പ്രസിഡന്റ്,രഞ്ചു ദാസ് മാവേലിക്കര ട്രെഷറര്‍