Image

ദുബൈ പാലക്കാട് ജില്ലാ കെ.എം.സി.സി. ‘പാലക്കാട് ഫെസ്റ്റ്’സംഘടിപ്പിച്ചു

Published on 14 October, 2017
ദുബൈ പാലക്കാട് ജില്ലാ കെ.എം.സി.സി.  ‘പാലക്കാട് ഫെസ്റ്റ്’സംഘടിപ്പിച്ചു
ദുബൈ: സഹജീവി സ്‌നേഹവും കരുണയും സമൂഹത്തോടുള്ള പ്രതിബധതയുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമാക്കേണ്ടതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നന്മയുടെ രാഷ്ട്രീയത്തിന് എക്കാലത്തും പ്രസക്തിയുണ്ടെന്നും അതിനുമാത്രമേ സ്ഥായിയായ നിലനില്‍പ്പും സ്വീകാര്യതയും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. ‘രാഷ്ട്രീയം മനുഷ്യ നന്മക്ക്’ എന്ന പ്രമേയത്തില്‍ ദുബൈ പാലക്കാട് ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച ‘പാലക്കാട് ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഞ്ച് പതിറ്റാണ്ടിലേറെ പാലക്കാട് ജില്ലയിലെ മത, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സി.എ.എം.എ. കരീമിനുള്ള സ്‌നേഹാദരത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. വ്യവസായ, വാണിജ്യ രംഗത്ത് അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച ഇറാം ഗ്രൂപ്പ് സി.എം.ഡി. ഡോ: സിദ്ദീഖ് അഹമദിനെ മികച്ച കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഭാ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇരുവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ മുനവ്വറലി തങ്ങള്‍ സമ്മാനിച്ചു. യൂത്ത് ബിസിനസ്സ് അവാര്‍ഡ് എം.പി. അലിക്കുട്ടിക്കും കള്‍ച്ചറല്‍ അവാര്‍ഡ് യൂസുഫ് കാരക്കാടിനും സമര്‍പ്പിച്ചു.

ചടങ്ങില്‍ കെ.എം. ഷാജി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ആര്‍ദ്രതയുടെ രാഷ്ട്രീയമാണ് കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ നേതാക്കളുടെ നന്മയെ അംഗീകരിക്കാനും അവരുടെ പാത പിന്‍പറ്റാനും പുതിയ തലമുറ പഠിക്കണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കി ഗാന്ധിജിയുടെ ഇന്ത്യയെ വികൃതമാക്കുന്ന സംഘപരിവാരങ്ങളും നെറികെട്ട രാഷ്ട്രീയത്തിന്റെ വക്താക്കളായ സി.പി.എമ്മും ഒരുപോലെ രാജ്യത്തിന് ഭീഷണിയാണെന്നും കെ.എം.ഷാജി പറഞ്ഞു.

മതേതര ഇന്ത്യയുടെ സംരക്ഷണം സനാതന മൂല്യങ്ങള്‍ പിന്‍പറ്റുന്ന ഭൂരിപക്ഷത്തിന്റെയും സാഹോദര്യവും സഹിഷ്ണുതയും കൈമുതലായുള്ള ന്യൂനപക്ഷത്തിന്റെയും കൈകളില്‍ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ കെ.എം.സി.സി. പാലക്കാട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ബാവ ഹാജി, യു.എ.ഇ. കെ.എം.സി.സി. ജനറല്‍സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി.ഇസ്മായില്‍, സിറാജ് ആമയൂര്‍, അഡ്വ: സാജിദ് അബൂബക്കര്‍, ആര്‍. അബ്ദുല്‍ ശുക്കൂര്‍,അഷ്‌റഫ് കൊടുങ്ങല്ലൂര്‍, യൂസുഫ് മാസ്റ്റര്‍ സംസാരിച്ചു.

ദുബൈ കെ.എം.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ആമുഖ ഭാഷണം നടത്തി. ജനറല്‍സെക്രട്ടറി ഓ.പി. ലത്തീഫ് സ്വാഗതവും സെക്രട്ടറി ടി.എം.എ. സിദ്ദീഖ് നന്ദിയും പറഞ്ഞു. ഹാഫിസ് ഹസം ഹംസ ഖിറാഅത്ത് നിര്‍വ്വഹിച്ചു.
നസീര്‍ തൃത്താല, ഗഫൂര്‍ എറവക്കാട്, ഉമ്മര്‍ തൃത്താല, മുഹമ്മദലി ചളവറ, ജലീല്‍ ഷോര്‍ണൂര്‍, നാസര്‍ അച്ചിപ്ര നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക