Image

ശ്രുതി മേനോന്‍ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു

Published on 14 October, 2017
 ശ്രുതി മേനോന്‍ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു
കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, കുട്ടികളുടെ ചിത്രമായ 'ചിപ്പി'യിലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു.

 `മാരിവില്ലുകളെ` എന്ന്‌ തുടങ്ങുന്ന ഈ ഗാനം രമേശ്‌ കാവിലിന്റെ വരികള്‍ക്ക്‌ സച്ചിന്‍ ബാലു സംഗീതം നല്‍കിയിരിക്കുന്നു. സച്ചിന്‍ ബാലു ആദ്യമായി സംഗീത സംവിധായകനായി എത്തുന്ന ചിത്രമാണിത്‌. സൂര്യഗായത്രിയാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്‌ കൊച്ചിയില്‍ വച്ച്‌ നടന്നു.

പ്രദീപ്‌ ചൊക്ലി സംവിധാനം നിര്‍വഹിച്ച 'ചിപ്പി'യില്‍ ജോയ്‌ മാത്യു, ശ്രിന്ദ, ശ്രുതി മേനോന്‍, സലിം കുമാര്‍, മണികണ്‌ഠന്‍ ആര്‍ ആചാരി, സുരഭി ലക്ഷ്‌മി, ഇന്ദ്രന്‍സ്‌ എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌. 

കൂടാതെ ബാലതാരങ്ങളായി അജ്‌മല്‍, അജിന്‍ഷാജി, അദൈ്വത്‌, അമല്‍ദേവ്‌, അശ്വജിത്ത്‌, ദേവപ്രഭ, ശിവാനി, സ്വാതി, തന്‍ഹതബസും എന്നിവരുമുണ്ട്‌. വിനീഷ്‌ പാലയാട്‌ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു. പ്രധാനമായി തീരപ്രദേശങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീല്‍ ബാദുഷയും ചിത്രസംയോജനം ജിത്ത്‌ ജോഷിയുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌.

 ഗാനങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ നവാഗതരായ സച്ചിന്‍ ബാലുവും, റോഷന്‍ ഹാരിഷുമാണ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. ഫിലിംഫിനിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി എസ്‌ ബാബുവാണ്‌ 'ചിപ്പി' നിര്‍മിച്ചിരിക്കുന്നത്‌

`മാരിവില്ലുകളെ` ഒഫീഷ്യല്‍ സോംങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=D78FheUsYrM


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
 ശ്രുതി മേനോന്‍ - ശ്രിന്ദ ചിത്രം 'ചിപ്പി'യിലെ ആദ്യ ഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക