ദമാം: സൗദിയില്‍ രണ്ട് ഇന്ത്യക്കാരെ വധശിക്ഷക്ക് വിധേയമാക്കി. കുമാര്‍ ബഷ്കാര്‍ നാം, ലിയാഖാത് അലിഖാന് റഹ്മാന് എന്നിവരാണ് ഒക്ടോബര്‍ 12ന് റിയാദില്‍ വധശിക്ഷക്ക് വിധേയമാക്കിയത്. കവര്‍ച്ചക്കിടെ ബംഗ്ലാദേശി പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
റിയാദില്‍ സ്വകാര്യ കന്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ബംഗ്ലാദേശി പൗരനായ ബാബൂല്‍ ഹുസൈന് ജബ്ബാറിനെ ജോലി സ്ഥലത്തെത്തി പണം കവര്‍ച്ച ചെയ്യുന്നതിനായാണ് രണ്ടു പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ ഇരുവരും മനഃപൂര്‍വമാണ് കൊലപാതകം നടത്തിയതെന്ന് വിധി ന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
കീഴ്കോടതികളുടെ വിധി പിന്നീട് സുപ്രീം കോടതിയും തുടര്‍ന്നു റോയല്‍ കോടതിയും ശരിവച്ചതോടെയാണ് ഇരുവരെയും വധ ശിക്ഷക്ക് വിധേയമാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം