Image

കല കുവൈറ്റ് കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു

Published on 14 October, 2017
കല കുവൈറ്റ് കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു
   
കുവൈത്ത് സിറ്റി: കലയുടെ നേതൃത്വത്തില്‍ “എന്റെ കൃഷി” കാര്‍ഷിക മത്സരം നവംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു. കുവൈറ്റ് മലയാളികളുടെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

നവംബര്‍ 15നു ആരംഭിച്ചു 2018 മാര്‍ച്ച് 15 നു അവസാനിക്കുന്ന രീതിയിലാണ് മത്സരക്രമം ഒരുക്കിയിരിക്കുന്നത്. കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളുമായി ബന്ധപെട്ടു സൗജന്യമായി ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. കുവൈത്തിലെ കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ അടങ്ങുന്ന സമിതി 2018 മാര്‍ച്ച് ആദ്യവാരം മുതല്‍ മാര്‍ച്ച് 15 വരെ സമീപിച്ചു കാര്‍ഷിക വിളകള്‍ സന്ദര്‍ശിച്ച് വിജയികളെ തെരഞ്ഞെടുക്കും.

കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക.

വിവരങ്ങള്‍ക്ക് 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക