Image

ചിക്കാഗോ കെ സി എസ് ക്‌നാനായ സെന്റര്‍ ആദ്യ ചുവടുവയ്പ് ഉജ്വലമായി

Published on 14 October, 2017
ചിക്കാഗോ കെ സി എസ് ക്‌നാനായ സെന്റര്‍ ആദ്യ ചുവടുവയ്പ് ഉജ്വലമായി

ചിക്കാഗോ ക്‌നാനായ സമുദയം ഏറെ ആഗ്രഹിച്ച - നോര്‍ത്ത് സൈഡില്‍ ഒരു കമ്മ്യൂണിറ്റി സെന്റര്‍ എന്ന ചിരകാല സ്വപനം സാക്ഷാത്കരിക്കുന്നു. ഏറ്റവും കൂടുതല്‍ ക്‌നാനായ സമുദായ അംഗങ്ങള്‍ താമസിക്കുന്ന ഡെസ് പ്ലെയിന്‍സ് സിറ്റിയുടെ മദ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന 25000 ല്‍ പരം Sq/ft ബിഎല്‍ഡിങ്ങും , 1.33 ഏക്കര്‍ സ്ഥലവും ( ഒരു ക്നാനായ സെന്ററിന് അനുയോജ്യമായ ഒരു പദ്ധതി) നമ്മുടെ കൈപ്പിക്കിടയില്‍ എത്തിയിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. അതിനുള്ള ആദ്യ ചുവടു വെപ്പായ ചിക്കാഗോ കെ സി എസിന്റെ ബില്‍ഡിംഗ് ബോര്‍ഡ് മീറ്റിങ്ങും സേര്‍ച് കമ്മറ്റി മീറ്റിഗും പ്രെസിഡന്റ് ബിനു പൂത്തുറയുടെ അദ്യക്ഷതയില്‍ കൂടുകയുണ്ടായി. രണ്ടു മീറ്റിംഗുകളും മുഴുവന്‍ അംഗങ്ങളും ഒറ്റകെട്ടായി അനന്തര നടപടികളുമായി മുന്നോട്ടു പോകുവാനായി തീരുമാനിച്ചു.

ചിക്കാഗോ ക്‌നാനായ സമൂഹത്തിന്റെ മുഴവന്‍ സഹകരണവും ഉറപ്പുവരുത്തുവാനായി സോഷ്യല്‍ ബോഡി യും പൊതുയോഗവും വിളിച്ചു ഏവരുടെയും നിസ്വാര്‍ത്ഥ സഹരണം അഭ്യര്ഥിക്കുവാന്‍ മീറ്റിംഗ് തീരുമാനിച്ചു . ഫണ്ട് സമാഹരണം എത്രയും പെട്ടന്ന് ആരംഭിച്ചു 45 ദിവസത്തിനുള്ളില്‍ സ്വപ്ന സാക്ഷാത്കാരം പൂര്‍ത്തികരിക്കണമെന്ന് ഏവരും അഭിപ്രായപ്പെട്ടു .

ബിനു പൂത്തുറയില്‍ , സാജു കണ്ണമ്പള്ളി , ഷിബു മുളയാനിക്കുന്നേല്‍ , ഡിബിന്‍ വിലങ്ങുകല്ലേല്‍ , പീറ്റര്‍ കുളങ്ങര , ജോസ് മണക്കാട്ട് , സിറിയക് കൂവക്കാട്ടില്‍ , ജസ്റ്റിന്‍ തെങ്ങനാട്ട് , സഞ്ജു പുളിക്കത്തൊട്ടിലിയില്‍ , എന്നിവര്‍ മീറ്റിംഗില്‍ സന്നിഹിതരായിരുന്നു . 
ചിക്കാഗോ കെ സി എസ് ക്‌നാനായ സെന്റര്‍ ആദ്യ ചുവടുവയ്പ് ഉജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക