Image

ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക്‌ എല്ലാവിധ സംരക്ഷണവും നല്‍കും: മുഖ്യമന്ത്രി

Published on 15 October, 2017
ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക്‌ എല്ലാവിധ സംരക്ഷണവും നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക്‌ എല്ലാ സംരക്ഷണവും നല്‍കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷ ഉറപ്പാക്കണമെന്ന്‌ പോലീസ്‌ മേധാവിക്ക്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ ദിനത്തില്‍ വാഹന ഗതാഗതം തടസപ്പെടുത്തുകയും നിര്‍ബന്ധിച്ച്‌ കടകള്‍ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌ആര്‍ടിസി വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിന്‌ പോലീസ്‌ സംരക്ഷണം ഉണ്ടാകും. പോലീസ്‌ പട്രോളിംഗ്‌ ശക്തമാക്കുമെന്നും അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക