Image

ഫരീദാബാദ്‌ ഗോരക്ഷകരുടെ ആക്രമണം; 3 പ്രതികളെ പിടികൂടി

Published on 15 October, 2017
ഫരീദാബാദ്‌ ഗോരക്ഷകരുടെ ആക്രമണം; 3 പ്രതികളെ പിടികൂടി

ഹരിയാന: ഫരീദാബാദില്‍ പശുവിറച്ചി കടത്തിയെന്നാരോപിച്ച്‌ യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ മൂന്നു ഗോരക്ഷകരെ പിടികൂടി. ലഖന്‍, ദിലീപ്‌, രാംകുമാര്‍ എന്നിവരെയാണ്‌ പിടികൂടിയത്‌. പ്രതികളില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്‌.

ആക്രമണം അഴിച്ചുവിട്ടതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്‌. പ്രതികളെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ കൂടുതല്‍ പേരെ പിടികൂടുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

ജയ്‌ ഹനുമാന്‍ എന്നുവിളിച്ചുകൊണ്ടായിരുന്നു ഗോസംരക്ഷകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നത്‌. ഇരുപത്‌ പേരടങ്ങുന്ന സംഘമാണ്‌ ആക്രമം അഴിച്ചുവിട്ടിരുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക