Image

ഷെറിന്‍ മാത്യുസിനെ കാണാതായിട്ട് എട്ടു ദിവസം; അന്വേഷണത്തില്‍ പുരോഗതിയില്ല

Published on 15 October, 2017
ഷെറിന്‍ മാത്യുസിനെ  കാണാതായിട്ട് എട്ടു ദിവസം; അന്വേഷണത്തില്‍ പുരോഗതിയില്ല
ബിഹാര്‍ നളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍ നിന്നാണു റിച്ചാര്‍ഡ്‌സനില്‍ കാണാതായ ഷെറിന്‍ മാത്യുസിനെ ദത്തെടുത്തത്. അന്നു പേരു സര്‍സ്വതി. മതം മാറ്റി എന്നു ഇന്ത്യന്‍ പത്രങ്ങളില്‍ കത്തുകളില്‍ ചിലര്‍ കുറ്റപ്പെടുത്തി

കാണാതായ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ ഏറെ വിഷമത്തിലാണെന്നു ആശ്രമം സെക്രട്ടറി ബബിത കുമാരി പറഞ്ഞു. മൂന്നുവര്‍ഷം മുന്‍പു ഗയയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണു സരസ്വതിയെ കണ്ടെത്തിയത്. കുട്ടിയുടെ ഒരു കണ്ണ് ചെറുതായതിനാല്‍ കാഴ്ചക്കുറവുണ്ട്. സംസാരവൈകല്യവും ഒരു കൈയ്ക്കു സ്വാധീനക്കുറവുമുണ്ട്.

ഡല്‍ഹിയിലെ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി (സിഎആര്‍എ) വഴിയാണു ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. കുട്ടിയെ കാണാതായ വിവരം സിഎആര്‍എ ഇമെയില്‍ വഴിയാണ് അറിയിച്ചത്.

കുട്ടിയെ പുറത്തു നിര്‍ത്തിയതല്ലാതെ ഉപദ്രവിച്ചിട്ടില്ലെന്നു വെസ്ലി മാത്യു ആണയിട്ടു പറഞ്ഞതായി കൊച്ചിയിലുള്ള മാതാപിതാക്കള്‍ പറയുന്നു. കുട്ടിയെ സ്‌നേഹമില്ലായിരുന്നെങ്കില്‍ ദത്തെടുക്കില്ലായിരുന്നു.

കുട്ടിയെ കാണാതായ സ്ഥലത്ത് ഇന്നലെയും വിജില്‍ നടന്നു. കുട്ടിയെ കാണാതായിട്ട് ഇന്ന് (ഞായര്‍) എട്ടു ദിവസമായി. പുതിയ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നു പോലീസ് പറയുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക