Image

കലാമിന്റെ ആത്മകഥ അഗ്‌നിച്ചിറകുകള്‍ വെള്ളിത്തിരയിലേയ്ക്ക്

Published on 15 October, 2017
കലാമിന്റെ ആത്മകഥ അഗ്‌നിച്ചിറകുകള്‍ വെള്ളിത്തിരയിലേയ്ക്ക്

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ആത്മകഥ അഗ്‌നിച്ചിറകുകള്‍ സിനിമയായെത്തുന്നു.നവാഗത സംവിധായകന്‍ ഉമ്മര്‍ അബു ഒരുക്കുന്ന സിനിമയുടെ പേര് അഗ്‌നിച്ചിറകുകളെ പ്രണയിച്ച പെണ്‍കുട്ടി എന്നാണ്.

കലാമിന്റെ സ്വപ്നങ്ങളിലൂടെയും രാമേശ്വരത്ത് അദ്ദേഹം നടന്നു വളര്‍ന്ന വഴികളിലൂടെയുമാണ് സിനിമയുടെ സഞ്ചാരം.

കലാമിന്റെ സ്‌കൂള്‍, അദ്ദേഹത്തിന്റെ രാമേശ്വരത്തിന്റെ വസതി,പത്രം വിറ്റു നടന്ന തെരുവുകള്‍ തുടങ്ങി സിനിമയുടെ ഒരോ ഘട്ടത്തിലും കലാമിന്റെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു യാത്രയുടെ കഥ പറയുകയാണ് ഉമ്മര്‍ അബു.

കേരളത്തില്‍ നിന്ന് രമേശ്വരത്തേക്ക് യാത്ര പോകുന്ന ഒരാളിലൂടെയാണ് കഥ നീങ്ങുന്നത്. സമകാലിക പ്രശ്‌നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

സിനിമയുടെ കഥയും തിരക്കഥയും ഗാനരചനയും നിര്‍വഹിക്കുന്നതും ഉമ്മര്‍ അബു തന്നെയാണ്. ചിത്രത്തില്‍ ഒരു ഭ്രാന്തന്റെ വേഷവും ഉമ്മര്‍ അബു അഭിനയിക്കുന്നുണ്ട്.

ചെന്നൈ സ്വദേശി പി. ഭാസ്‌ക്കറാണ് നിര്‍മ്മാതാവ്. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക