Image

രജനി രഞ്ജിത്ത് ചിത്രം കാല പൂര്‍ത്തീകരിച്ചു

Published on 15 October, 2017
രജനി രഞ്ജിത്ത് ചിത്രം കാല പൂര്‍ത്തീകരിച്ചു

കബാലിക്കു ശേഷം പാ. രഞ്ജിത്ത് രജനീകാന്തിനെ നായകനാകുന്ന ചിത്രമാണ് കാല കരികാലന്‍. ചിത്രീകരണത്തിനു മുന്‍പു തന്നെ സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് രജനീകാന്ത് പൂര്‍ത്തിയാക്കി. കാലയെന്ന വിളിപ്പേരുള്ള കരികാലന്‍ എന്ന അധോലോക നേതാവായാണ് രജനി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹുമ ഖുറേഷിയാണ് നായിക. മുംബയിലും ചെന്നൈയിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രം അുത്ത വര്‍ഷം ആദ്യം റിലീസിനെത്തും. സമുദ്രക്കനി, അഞ്ജലി പാട്ടീല്‍, നാനാ പടേക്കര്‍ തുടങ്ങി വന്‍ താര നിരതന്നെ ചിത്രത്തിലുണ്ട്. രജനീകാന്തിന്റെ ഷങ്കര്‍ ചിത്രമായ യന്തിരന്‍ 2.0യുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. എമി ജാക്‌സണ്‍ നായികയാകുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് വില്ലനായി എത്തുന്നത്. പുതു വര്‍ഷത്തില്‍ രണ്ട് രജനി ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരമായി എത്തുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക