Image

ന്യൂയോര്‍ക്കിന്റെ ഹൃദയത്തിലിറങ്ങി 'പൂമരം' ഷോ 2017

ബിജു കൊട്ടാരക്കര Published on 16 October, 2017
ന്യൂയോര്‍ക്കിന്റെ ഹൃദയത്തിലിറങ്ങി 'പൂമരം' ഷോ 2017
ന്യൂയോര്‍ക്കിന്റെ ഹൃദയത്തിലിറങ്ങി 'പൂമരം 'ഷോ 2017  കാണികള്‍ക്കു നവ്യാനുഭവമായി. കേരള ടൈംസ് ഓണ്‍ലൈന്‍ ന്യൂസ് സ്‌പോണ്‍സര്‍ ചെയ്തു ഒക്ടോബര്‍ പതിനാലിന് ന്യൂ യോര്‍ക്ക് വില്‍ലോ ഗ്രോവ് റോഡ് സ്‌റ്റോണി പോയിന്റ് ക്‌നാനായ കമ്മ്യുണിറ്റി സെന്ററില്‍ വൈകിട്ട്  നടന്ന  'പൂമരം' ഷോ 2017 ന്യൂ യോര്‍ക്കിലെ കാണികളുടെ ഹൃദയത്തിലേക്കിറങ്ങുകയായിരുന്നു വൈക്കം വിജയ ലക്ഷ്മിയും സംഘവും മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാ പ്രകടനം കൊണ്ട് കാണികളെ കയ്യിലെടുക്കുകായായിരുന്നു. കാറ്റേ കാറ്റേ എന്ന ഒരു ഗാനം കൊണ്ട്  സംഗീതാസ്വദകരുടെ ഹൃദയം കവര്‍ന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മിയുടെ അമേരിക്കയിലെ പ്രകടനങ്ങള്‍ എല്ലാം ഒന്നിനൊന്നു മികവാര്‍ന്ന കാഴ്ചയാണ് ഇന്നലെ വരെ കണ്ടത് . വൈക്കം വിജയലക്ഷ്മി സ്വന്തമായി വികസിപ്പിചെടുത്ത 'ഗായത്രി വീണ കച്ചേരി' ന്യൂ യോര്‍ക്ക് മലയാളികള്‍ക്ക് പുതിയ അനുഭപം ആയിരുന്നു. ഈ വീണ  കച്ചേരി കേരളത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ പാടിയ അതെ ഭംഗിയോടെ ഈ കലാകാരി പാട്ടുകള്‍ പാടുകയും  ചെയ്യുന്നത് ആവേശത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. അതോടൊപ്പം കേരളടൈംസിന്റെ പേരില്‍ വിജയ ലക്ഷ്മിയെ പൊന്നാട അണിയിച്ചു ആദരിച്ചു.

പൂമരം ഷോയിലെ മറ്റൊരു താരമായിരുന്നു രാജേഷ് ച്രര്‍ത്തല. പുല്ലാങ്കുഴലില്‍ അത്ഭുതം സൃഷ്ട്ടിക്കുന്ന  ഈ  കലാകാരന്‍ ഇതിനോടകം അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി മാറിക്കഴിഞ്ഞു. പുല്ലാങ്കുഴല്‍ നാദത്തെ ചുരുങ്ങിയ കാലം കൊണ്ട് ജനകീയനാക്കിയ രാജേഷ് ന്യൂ യോര്‍ക്കിലെ  മലയാളികള്‍ക്കായി തീര്‍ത്ത സംഗീതത്തിന്റെ വിസ്മയം അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയുകയായിരുന്നു.
 
'മുത്തേ പൊന്നെ  പിണങ്ങല്ലേ ' എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നടനും  ഗായകനുമായ  അരിസ്‌റ്റോ സുരേഷ് അവതരിപ്പിച്ച  പാട്ടുകള്‍, കോമഡി സ്‌കിറ്റുകളുടെ അവസാന വാക്കായ അബിയും സംഘവും അവതരിപ്പിക്കുന്ന സൂപ്പര്‍  കോമഡി ഷോ, ഇവരെ കൂടാതെ നടന്‍ അനൂപ് ചന്ദ്രന്‍  അവതരിപ്പിക്കുന്ന വള്ളപ്പാട്ട്, തുടങ്ങി എല്ലാ പരിപാടികളും ഒന്നിനൊന്നു മെച്ചമായിരുന്നു. ലാല്‍ ജോസ് മലയാള സിനിമയ്ക്ക് അവതരിപ്പിച്ച അനുശ്രീയുടെ മെക്‌സിക്കന്‍ ഡാന്‍സ് വേറിട്ട അനുഭവമാണ് സമ്മാനിച്ചത് . ശരണ്യ അവതരിപ്പിക്കുന്ന ഹോളിവുഡ് ബോളിവുഡ് മെര്‍ജ് ഡാന്‍സ്, ജിനു, നസീര്‍, വിനീത് ടീമിന്റെ സോങ് ഫ്യുഷന്‍ പെര്‍ഫോമന്‍സ് തുടങ്ങിയവഎല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു എന്ന് കാണികളുടെ കയ്യടി സാക്ഷ്യപ്പെടുത്തുന്നു.

കേരളടൈംസ് ഓണ്‍ലൈന്‍ ന്യൂസ് ഒരുക്കുന്ന അടുത്ത പൂമരം ഷോ ഒക്ടോബര്‍ 20 ന് ന്യൂ യോര്‍ക്ക്, ക്യുഎന്‍സില്‍ ഉള്ള ഗ്ലെന്‍ ഓക്‌സ് സ്‌കൂളില്‍ വച്ച് വൈകിട്ടു 7 മണിക്ക് നടത്തപ്പെടുന്നതാണ്. എല്ലാവരെയും അതിലേക്കു സ്വാഗതം ചെയ്യുന്നു.

ന്യൂയോര്‍ക്കിന്റെ ഹൃദയത്തിലിറങ്ങി 'പൂമരം' ഷോ 2017ന്യൂയോര്‍ക്കിന്റെ ഹൃദയത്തിലിറങ്ങി 'പൂമരം' ഷോ 2017ന്യൂയോര്‍ക്കിന്റെ ഹൃദയത്തിലിറങ്ങി 'പൂമരം' ഷോ 2017ന്യൂയോര്‍ക്കിന്റെ ഹൃദയത്തിലിറങ്ങി 'പൂമരം' ഷോ 2017ന്യൂയോര്‍ക്കിന്റെ ഹൃദയത്തിലിറങ്ങി 'പൂമരം' ഷോ 2017ന്യൂയോര്‍ക്കിന്റെ ഹൃദയത്തിലിറങ്ങി 'പൂമരം' ഷോ 2017ന്യൂയോര്‍ക്കിന്റെ ഹൃദയത്തിലിറങ്ങി 'പൂമരം' ഷോ 2017
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക