Image

ഗുരുതര രോഗങ്ങള്‍ക്ക് ഒടുവില്‍ രാജറെഡ്ഡി നാട്ടിലേക്ക് മടങ്ങി

Published on 16 October, 2017
ഗുരുതര രോഗങ്ങള്‍ക്ക് ഒടുവില്‍  രാജറെഡ്ഡി നാട്ടിലേക്ക് മടങ്ങി
റിയാദ്: എജന്റിന്റെ ചതിയില്‍ പെട്ട് ഒരുവര്‍ഷം മുന്‍പ് സൗദിയില്‍ എത്തിയ തെലുങ്കാന ഹുസ്‌നാബാദ് സ്വദേശി ഗാര്‍ലപറ്റി രാജറെഡ്ഡി ദുരിതങ്ങള്‍ക്കും രോഗങ്ങള്‍ക്കും അടിമപെട്ട് സാമുഹ്യപ്രവര്‍ത്തകരുടെ സഹായാത്താല്‍ നാട്ടിലേക്ക് തിരിച്ചു

അറുപത്തിയയ്യായിരം രൂപ വിസക്ക് നല്‍കിയാണ് രാജറെഡ്ഡി സൗദിയില്‍ എത്തുന്നത്  റിയാദ് എയര്‍പോര്‍ട്ടില്‍ നിന്ന് തന്റെ സ്‌പോണ്‌സര്‍ എന്നുപറഞ്ഞു സ്വദേശി പൗരന്‍ കൂട്ടികൊണ്ട്‌പോകുകുകയും കിലോമീറ്ററുകള്‍ അകലെയുള്ള അദ്ദേഹത്തിന്റെ കൃഷിതോട്ടത്തില്‍ ജോലിചെയ്യിപ്പിക്കുകയുമാണ് ഉണ്ടായത് തനിക്ക് ഇതുവരെ ശബളം പോലും തന്നിട്ടില്ലന്ന് രാജറെഡ്ഡി പറയുന്നു പിന്നിടാണ് അദ്ദേഹം അറിയുന്നത് തന്റെ വിസ തൊഴില്‍  വിസയല്ല വിസിറ്റിംഗ് വിസയാണെന്നും എജെന്റ് ചതിക്കുകയായിരുന്നുവെന്നും  കൃഷി തോട്ടത്തില്‍ നിന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് രക്ഷപെട്ട് റിയാദിലെത്തിയ അദ്ദേഹം പുറമ്പോക്കില്‍ കഴിയുകയായിരുന്നു പിന്നിടാണ് അസുഖബാധിതനായി സുമേഷി ആശുപത്രിയില്‍ ആരോ എത്തിക്കുന്നത്
വിദഗ്ധപരിശോധനയില്‍ അദ്ദേഹത്തിന് കിഡ്‌നിസംബന്ധമായും മറ്റു അസുഖമുള്ളത് കൊണ്ട് ഒന്നരമാസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു അവിടെ ജോലിചെയ്യുന്ന പി എം എഫ് റിയാദ് മഹിളാ സംഘം പ്രസിഡണ്ട് ഷീലാ രാജുവ്‌ന്റെ ശ്രദ്ധയില്‍ പെടുകയും ആരും നോക്കാനില്ലാത്ത അവരെ നടക്കാനുള്ള അവസ്ഥയില്‍ ആയപ്പോള്‍ ആശുപത്രി ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു ഉടനെ എംബസിയില്‍ പോകാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും എംബസിയില്‍ എത്തിയ അദ്ദേഹം ലേബര്‍ അറ്റാചെ പി രാജേന്ദ്രന്‍ ഇദേഹത്തെ കയറ്റി വിടുനതിനുള്ള കാര്യങ്ങള്‍ സി ഒ പി എം പ്രസിഡണ്ട് അയൂബ് കരൂപടന്നയെ എല്പ്പിക്കുകയും പി എം എഫ് ഗ്ലോബല്‍ വക്താവ്  ജയന്‍ കൊടുങ്ങല്ലൂര്‍, ഋഷി ലത്തീഫ് എന്നിവരുടെ സഹായാത്താല്‍ അദേഹത്തിന് താല്‍കാലികമായി താമസ സൗകര്യം ഒരുക്കുകയും അഞ്ചുദിവസം കൊണ്ട് അദ്ദേഹത്തിന് നാട്ടിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ് ഉള്‍പ്പടെയുള്ള യാത്രാരേഖകള്‍ ശെരിയാക്കി ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവര്‍ത്തകരുടെയും സുമനസുകളുടെയും സഹയാത്താല്‍ സൗദിഎയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദ് വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു രോഗാവസ്ഥയില്‍ തന്റെ കുടുംബത്തെ കാണാനും അവര്‍ക്കൊപ്പം കഴിയാനും അവസരമൊരുക്കിയതിന് രാജറെഡ്ഡി പ്രത്യേകം നന്ദിപറയുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടറിയിരുന്നു.


ഗുരുതര രോഗങ്ങള്‍ക്ക് ഒടുവില്‍  രാജറെഡ്ഡി നാട്ടിലേക്ക് മടങ്ങി
ജയന്‍ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയും രാജറെഡ്ഡിയെ നാട്ടിലേക്ക് യാത്രയാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക