Image

മദ്യപിക്കാന്‍ 100 രൂപ കൊടുത്തില്ല; അമ്മയെ മകന്‍ വെട്ടിക്കൊന്നു

Published on 16 October, 2017
മദ്യപിക്കാന്‍ 100 രൂപ കൊടുത്തില്ല; അമ്മയെ മകന്‍ വെട്ടിക്കൊന്നു
ഭോപാല്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്‌ എഴുപത്തഞ്ചുകാരിയായ അമ്മയെ മകന്‍ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ സിര്‍സോദ്‌ ഗ്രാമത്തിലാണ്‌ സംഭവം. 35 കാരനായ സന്തോഷ്‌ സെന്‍ അമ്മ ഗിരിജ ഭായ്‌ സെനിനെ കോടാലി കൊണ്ടാണ്‌ വെട്ടിയത്‌.

കൊല നടത്തിയ ശേഷം വീട്‌ പൂട്ടി പുറത്തിറങ്ങിയ സന്തോഷ്‌, വീടില്‍ അരുതാത്തതെന്തോ നടന്നതായി നാട്ടുകാരോടു പറയുകയായിരുന്നു. പൂട്ട്‌ തകര്‍ത്ത്‌ നാട്ടുകാര്‍ വീടിനകത്തു കടന്നപ്പോഴാണ്‌ വെട്ടേറ്റ്‌ ചോരവാര്‍ന്ന നിലയില്‍ ഗിരിജയെ കണ്ടത്‌. സംശയം തോന്നിയ നാട്ടുകാര്‍ സന്തോഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക